Section

malabari-logo-mobile

രക്ഷാദൗത്യം ഒത്തൊരുമയുടെ വിജയം, കരസേന മാത്രം നടത്തിയ ഓപ്പറേഷന്‍ അല്ല; ലഫ്. കേണല്‍ ഹേമന്ത് രാജ്

HIGHLIGHTS : The rescue mission was a united front, not an operation carried out by the Army alone; Luff. Colonel Hemant Raj

പാലക്കാട്: ചെറാട് മലയലില്‍ മണിക്കുറുകളോളം അകപ്പെട്ടുപോയ ബാബുവിനെ രക്ഷിക്കാനന്‍ കഴിഞ്ഞത് കരസേനയുടെ മാത്രം വിജയമല്ലെന്ന് ലഫ്. കേണല്‍ ഹേമന്ത് രാജ്. കൂട്ടായ പരശ്രമത്തിന്റെ വിജയമാണ് ഇതെന്നും അദേഹം പറഞ്ഞു. കരസേന വന്നതുകൊണ്ട് മാത്രം രക്ഷാദൗത്യം വിജയിച്ചു എന്നതിനോട് എനിക്ക് യോജിക്കാന്‍ കഴിയില്ല കാരണം വനംവകുപ്പ് , ഫയര്‍ഫോഴ്‌സ് , പൊലീസ് ദുരന്തനിവാരണ സേന, കോസ്റ്റ് ഗാര്‍ഡ് പലതരത്തില്‍ രക്ഷാദൗത്യം നടത്താന്‍ വേണ്ടി എല്ലാ സാധ്യതകളും പരിശോധിച്ചശേഷം ഒടുവിലാണ് കരസേനയെ വിളിക്കാന്‍ ആലോചന ഉണ്ടായത് . കരസേനയ്ക്ക് മാത്രം നടത്താന്‍ കഴിയുന്ന രക്ഷാദൗത്യം എന്ന ഒരു സങ്കീര്‍ണത ഇതിനകത്ത് ഉണ്ടായിരുന്നത് പ്രത്യേക പരിശീലനം സിദ്ധിച്ച ആ പ്രവര്‍ത്തനം മാത്രമാണെന്നും അദേഹം പറഞ്ഞു.

ആര്‍മി ഒറ്റയ്ക്ക് ചെയ്ത ഒരു ഓപ്പറേഷന്‍ അല്ല ഇത്. അത് പ്രത്യേക വൈദഗ്ധ്യം ലഭിച്ച പ്രവര്‍ത്തനം മാത്രമാണ്. ആര്‍മിയെ സംബന്ധിച്ച് ഫീല്‍ഡില്‍ നടത്തുന്ന എല്ലാ ഓപ്പറേഷന്‍സും ഇതുപോലെയാണ്. ഫീല്‍ഡില്‍ ശത്രു എന്ന ഒരു ഘടകം കൂടി വരും. ഇത് ഞങ്ങള്‍ക്ക് ഒരു നോര്‍മല്‍ ദൈനംദിന പ്രവര്‍ത്തനമാണെന്നും അദേഹം പറഞ്ഞു. 24 ന്യൂസിന്റെ ചര്‍ച്ചയിലായിരുന്നു ഹേമന്ത് രാജിന്റെ പ്രതികരണം.

sameeksha-malabarinews

കരസേന മാത്രം നടത്തിയ ഒരു ഓപ്പറേഷന്‍ അല്ല. ആര്‍മിയുടെ കൂടെ എന്‍ ഡി ആര്‍ എഫിലെ എട്ടുപേര്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നാലുപേര്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്ല്‍ നിന്ന് ആറുപേര്‍ ആ നാട്ടുകാരായ നാലുപേര്‍ എന്നിവര്‍ ഉണ്ടായിരുന്നു. എല്ലാവരും ചേര്‍ത്ത് പിടിച്ചു . ഡ്രോണിന്റെ ബാറ്ററി ഒരു മണിക്കൂറിനകം തീര്‍ന്നു. പിന്നീട് ഉള്ളതെല്ലാം സിവിലെയന്‍സ് പറത്തിയ ഡ്രോണ്‍സായിരുന്നു. ലോഡ് മുകളിലേക്ക് എത്തിക്കാന്‍ പോലീസിന് എന്‍ ഡി ആര്‍ എഫിന്റെ സഹായം വേണ്ടി വന്നു. എല്ലാ രീതിയിലും എല്ലാവരുടെയും എല്ലാ ഭാഗത്തുനിന്നും സപ്പോര്‍ട്ട് ഉണ്ടായിരുന്നു.

അത് ഒരു ജോയിന്റ് റെസ്‌ക്യൂ ഓപ്പറേഷന്‍സായിരുന്നു. സ്‌പെഷ്യലൈസ്ഡ് സ്‌കില്‍ നിങ്ങള്‍ ആദ്യമായിട്ട് കാണുന്നതുകൊണ്ടാണ് ഈ ദൗത്യത്തിന് കരസേനയുടെ പേരെടുത്തു പറയുന്നത് അദ്ദേഹം പറഞ്ഞു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!