പ്രശസ്ത നാടക പ്രവര്‍ത്തകന്‍ പ്രശാന്ത് നാരായണന്‍ അന്തരിച്ചു

തിരുവനന്തപുരം:പ്രശസ്ത നാടക പ്രവര്‍ത്തകന്‍ പ്രശാന്ത് നാരായണന്‍ (54) അന്തരിച്ചു. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാവിലെ ജനറല്‍ ആശു പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് മരണപ്പെടുകയായിരുന്നു.

ഛായാമുഖി, മഹാസാഗരം, തുടങ്ങി പ്രശസ്ത നാടകങ്ങള്‍ അരങ്ങിലെത്തിച്ച കലാകാരനാണ് പ്രശാന്ത് നാരായണന്‍. മകര ധ്വജന്‍, മണി കര്‍ണിക തുടങ്ങിയ നാടകങ്ങളും ഒരുക്കി.

മുപ്പത് വര്‍ഷക്കാലമായി ഇന്ത്യന്‍ തീയേറ്റര്‍ രംഗത്തെ ശ്രദ്ധേയമായ സാന്നിദ്ധ്യമാണ് പ്രശാന്ത് നാരായണന്‍. കോളമിസ്റ്റ്, അധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, നടന്‍, നാടകരചയിതാവ്,സംവിധായകന്‍, ആട്ടക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തിയാര്‍ജിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top