വള്ളിക്കുന്ന് കുണ്ടം പാടം തോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നവീകരണം ആരംഭിച്ചു

വള്ളിക്കുന്ന് : വര്‍ഷങ്ങള്‍ ആയി കുളവാഴ നിറഞ്ഞ് കാര്‍ഷികാവശ്യത്തിനുള്ള ജലസേചനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കര്‍ഷകരുടെ പ്രയാസം മനസിലാക്കി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനപങ്കാളിത്തത്തോടെ കുണ്ടം പാടം തോട് ശുചീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു.

വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷൈലജ ടീച്ചറുടെ നേതൃത്വത്തില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനത്തില്‍ വൈസ് പ്രസിഡന്റ് മനോജ് കുമാര്‍ വികസന സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഏ.കെ രാധ വാര്‍ഡ് മെമ്പര്‍ രാജി കല്‍പാലത്തിങ്ങല്‍, മുന്‍ വൈസ് പ്രസിഡന്റ് ടി പ്രഭാകരന്‍ ,കുട്ടിയാലി ഹാജി ,ചട്ടിക്കല്‍ ശിവദാസന്‍, പുനത്തില്‍ അനി, ഷിബി.കെ.വി, കുഴിക്കാട്ടില്‍ സുരേന്ദ്രന്‍, ചന്ദ്രന്‍, സി.എം അറമുഖന്‍, സമീര്‍ പുളിയമഠത്തില്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top