മദ്യലഹരിയിലായിരുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പോളിയോ പ്രതിരോധ മരുന്നു വിതരണത്തില്‍ വീഴ്ചവരുത്തിയതിന് അറസ്റ്റില്‍

ആലപ്പുഴ: ജോലിക്കിടെ മദ്യലഹരിയില്‍ പോളിയോ പ്രതിരോധ മരുന്ന് വിതരണത്തില്‍ വീഴ്ചവരുത്തിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. തകഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആലപ്പുഴ ആര്യാട് കുന്നുങ്കല്‍വീട് സുമന്‍ ജേക്കബിനെയാണ് (51) നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് എസ്‌ഐ ടോള്‍സണ്‍ പി.തോമസ് ആശുപത്രിയില്‍ നിന്ന് ഇന്നലെ രാവിലെ അറസ്റ്റു ചെയ്തത്. മെഡിക്കല്‍ ഓഫിസര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കു രേഖാമൂലം റിപ്പോര്‍ട്ടും നല്‍കി.

പ്രാഥമികാരോഗ്യ കേന്ദ്രത്തിനു കീഴിലെ 6 ബൂത്തുകളില്‍ പോളിയോ മരുന്നും ശീതീകരണ ബോക്‌സും എത്തിക്കുകയായിരുന്നു ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ ജോലി. ചില ബൂത്തുകളില്‍ പോളിയോ മരുന്ന് എത്തിക്കുന്നതില്‍ ഇയാള്‍ വീഴ്ച വരുത്തി. ഈ ബൂത്തുകളില്‍ കുട്ടികളും മാതാപിതാക്കളും ഏറെനേരം കാത്തിരിക്കേണ്ടിവന്നു. ഇതെത്തുടര്‍ന്ന്, മെഡിക്കല്‍ ഓഫിസര്‍ ഡോ.ഷിബു സുകുമാരനും ജീവനക്കാരും ചേര്‍ന്നു പോളിയോ മരുന്ന് ഇവിടങ്ങളില്‍ എത്തിക്കുകയായിരുന്നു.

സുമന്‍ ജേക്കബിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

 

Share news
error: Content is protected !!
Scroll to Top