പൂരപ്പൂഴ എസ്.സി കോളനിയ്ക്ക് പുതുമോടി

താനൂര്‍:സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിയ അംബേദ്കര്‍ ഗ്രാമം പദ്ധതിയിലൂടെ താനൂര്‍ പൂരപ്പൂഴ എസ്.സി കോളനിയ്ക്ക് പുതുമോടി. ഒരു കോടി രൂപയുടെ വികസന പ്രവൃത്തികള്‍ നടപ്പാക്കിയാണ് കോളനിയില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കിയത്.

കോളനിയിലെ 44 വീടുകളില്‍ 37 വീടുകളും അറ്റകുറ്റപണി നടത്തി നവീകരിച്ചു. കോളനിയിലെ തന്നെ കിണറിനോടനുബന്ധിച്ച് പമ്പ് ഹൗസ് സ്ഥാപിച്ച് 44 കുടുംബങ്ങള്‍ക്കും പൈപ്പ് ലൈനിലൂടെ വീടുകളിലേക്ക് ശുദ്ധജലമെത്തിക്കാനും സൗകര്യമായി. കോളനി കമാനം, ശ്മശാന റോഡ്, ചുറ്റുമതില്‍-സംരക്ഷണ ഭിത്തി, ഡ്രൈനേജ് എന്നിവയും സ്ഥാപിച്ചതായി നിര്‍മിതി കേന്ദ്ര പ്രൊജക്ട് മാനേജര്‍ കെ.ആര്‍ ബീന പറഞ്ഞു.

നവീകരിച്ച പൂരപ്പുഴ എസ്.സി കോളനിയുടെ ഉദ്ഘാടനം ഫെബ്രുവരി ഒന്‍പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. പട്ടികജാതി-പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനാകും. ശിലാഫലക അനാച്ഛാദനം വി. അബ്ദുറഹ്മാന്‍ എം.എല്‍.എയും നിര്‍വഹിക്കും.

 

Share news
error: Content is protected !!
Scroll to Top