നവീകരിച്ച ഫറോക്ക് പാലം ഉദ്ഘാടനം ഇന്ന്

HIGHLIGHTS : Renovated Farokh Bridge inaugurated today

ഫറോക്ക് : മാരിവില്‍ വര്‍ണങ്ങള്‍ ചാലിച്ച് ദീപാലംകൃതമാക്കി നവീകരിച്ച ഫറോക്ക് പുതിയപാലം ചൊവ്വ വൈകിട്ട് 7ന് മന്ത്രി പി എ മുഹമ്മ ദ് റിയാസ് ഉദ്ഘാടനംചെയ്യും.

1.42 കോടി രൂപ ചെലവിട്ടാണ് കോഴിക്കോട് – രാമനാട്ടുകര പഴയ ദേശീയപാതയില്‍ ചാലിയാറിന് കുറുകെയുള്ള ഫറോക്ക് പുതിയ പാലം നവീകരിച്ചത്. കൈവരിക ളും നടപ്പാതയും തകര്‍ന്ന് ശോ ച്യാവസ്ഥയിലായിരുന്ന പാല ത്തില്‍ വെളിച്ചവുമുണ്ടായിരുന്നില്ല.

sameeksha-malabarinews

പാലം അലങ്കരിച്ച് വിളക്കുകാ ലുകള്‍ സ്ഥാപിച്ചതിനൊപ്പം പഴയ നടപ്പാത പൊളിച്ചുനീക്കി ഇന്റര്‍ലോക്ക് പാകി. ജലവിത രണ പൈപ്പുകളും കേബിളുകളും പ്രത്യേക കേബിള്‍ ഡക്ടിലാക്കി. പുതിയ കൈവരികളും നിര്‍മിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!