നവീകരിച്ച അച്ചനമ്പലം -കൂരിയാട് റോഡ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു

9 കോടി രൂപയ്ക്ക് നവീകരിച്ച അച്ചനമ്പലം-കൂരിയാട് റോഡ് പൊതുമരാമത്ത്- വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു.

2021 ല്‍ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ 50 ശതമാനം റോഡുകളും റബ്ബറൈസ് ചെയ്യണമെന്ന് ലക്ഷ്യമിട്ടിരുന്നുവെന്നും എന്നാല്‍ നാലര വര്‍ഷം കൊണ്ട് തന്നെ 50 ശതമാനം റോഡുകളും റബ്ബറൈസ് ചെയ്തു കഴിഞ്ഞെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. റോഡുകളുടെ നവീകരണത്തിന് ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

മണ്ഡലത്തിലെ മുഴുവന്‍ റോഡുകളും റബ്ബറൈസ് ചെയ്തതായി കുഞ്ഞാലിക്കുട്ടി എംഎല്‍എ പറഞ്ഞു. ചടങ്ങില്‍ കൊളപ്പുറം മേല്‍പ്പാല നിര്‍മ്മാണത്തിനുള്ള നിവേദനവും മന്ത്രിക്ക് സമര്‍പ്പിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ,
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെന്‍സീറ ടീച്ചര്‍, വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസല്‍, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍, വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. കുഞ്ഞിമുഹമ്മദ്, അസി. എന്‍ജിനീയര്‍ റീത്തു എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top