റോഡിൽ പരന്ന വിനാഗിരി നീക്കി

ഫറോക്ക് : ലോറിയിൽനിന്ന് റോഡിൽ വിനാഗിരി പരന്നത് ഫയർഫോഴ്സ് നീക്കം ചെയ്തു. യാത്രക്കാർക്കും പൊതുജനങ്ങൾക്കും ആരോഗ്യ പ്രശ്ന‌മുണ്ടാക്കും വിധം രാമനാട്ടുകര കിൻഫ്ര പാർക്കിന് മുമ്പിലാണ് അമ്ലാംശം കൂടുതലുള്ള വിനാഗിരി റോഡിൽ ഒഴുകിയത്.

സ്വകാര്യ കമ്പനിയിലേക്ക് വ്യാവസായികാവശ്യത്തിനായി കടുപ്പമേറിയ വിനാഗിരി കൊണ്ടുപോകുന്നതിനിടെ കന്നാസ് നിലത്തു വീണ് ലായനി റോഡിൽ പരക്കുകയായിരുന്നു.

ജനങ്ങൾ ശ്വസനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്നതായി വിവരം അറിയിച്ചതനുസരിച്ച് മീഞ്ചന്ത അഗ്നി രക്ഷാനിലയത്തിൽനിന്നും സ്റ്റേഷൻ ഓഫീസർമാരായ സി കെ മുരളീധരൻ ഇ ശിഹാബുദ്ധീൻ എന്നിവരുടെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങൾ വെള്ളം ചീറ്റിച്ച് നേർപ്പിച്ച് അപകടാവസ്ഥ ഒഴിവാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top