മ്യാന്‍മറില്‍ ഭൂചലനം; കൊല്‍ക്കത്തയിലും പ്രകമ്പനം

ന്യൂഡല്‍ഹി: മ്യാന്‍മറില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ആളപായങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേ സമയം കൊല്‍ക്കത്തയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.

ചൊവ്വാഴ്ച രാത്രി 9.05ഓടെയാണ് മ്യാന്‍മറില്‍ ഭൂചലനം ഉണ്ടായത്. കൊല്‍ക്കത്തയിലെയും പശ്ചിമ ബംഗാളിലെയും ഉയര്‍ന്ന കെട്ടിടങ്ങളില്‍ ഉള്ളവര്‍ക്ക് പ്രകമ്പനം അനുഭവപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ 3.30ഓടെ അന്തമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ഇതിന്റെ പ്രഭവകേന്ദ്രം ഭൂമിക്കടിയില്‍ 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 5.35ഓടെ ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലും 4.6 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടു.

പട്ടാന്‍ മേഖലയായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും അയല്‍രാജ്യമായ മ്യാന്‍മറിലുമായി തുടര്‍ച്ചയായ ഭൂചലനങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത് .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top