മയക്കുമരുന്ന് കേസിലെ പ്രതിയെ ജയിലിലടച്ചു

കോഴിക്കോട് : ജാമ്യത്തിലിറങ്ങി മയക്കുമരുന്ന് വിൽപ്പന നടത്തിയ കേസിലെ പ്രതിയെ ലഹരിമരുന്ന് നിരോധന നിയമപ്രകാരം ജയിലിലടച്ചു. ബേപ്പൂർ പെരച്ചനങ്ങാടി അദീപ് മഹലിൽ അദീബ് മുഹമ്മദ് സാലിഹി(36)നെയാണ് ടൗൺ പൊലീസിന്റെ ശുപാർശയനുസരിച്ച് ആഭ്യന്തരവകുപ്പ് ഒരു വർഷത്തേയ്ക്ക് തടങ്കൽ ഉത്തരവ് പ്രഖ്യാപിച്ച് പൂജപ്പുര ജയിലിലടച്ചത്.

ഏപ്രിലിൽ കോഴിക്കോട് വലിയങ്ങാടി ഭാഗത്ത് എംഡിഎംഎ വിൽപ്പന നടത്തിയതിനാണ് പ്രതിയെ പൊലീസ് പിടിച്ചത്. 41 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിരുന്നു.

ജാമ്യത്തിലിറങ്ങിയശേഷം വീണ്ടും എംഡിഎംഎ വിൽപ്പന നടത്തിയ കേസിൽ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിൽ നിന്നെത്തിക്കുന്ന എംഡിഎംഎ വലിയങ്ങാടി, ബീച്ച്, കുറ്റിച്ചിറ ഭാഗങ്ങളിൽ വിൽപ്പന നടത്തുന്നതാണ് പ്രതിയുടെ രീതി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top