സ്കൂട്ടർ മോഷണം; പ്രതി പിടിയിൽ

ബത്തേരി : മുലങ്കാവിൽ നിന്നും ചെതലയം സ്വദേശിയുടെ സ്കൂട്ടർ മോഷടിച്ച കോഴിക്കോട് സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു. കുതിരവട്ടം കൂട്ടാളി കണ്ണംചാലിൽ വീട്ടിൽ നിതിനി (28) നെയാണ് കസബ പൊലീസിന്റെ സഹായത്തോടെ ബത്തേരി പൊലീസ് കോഴിക്കോട് പാളയത്ത് നിന്നും പിടികൂടിയത്.

ഡിസംബർ 30ന് വൈകിട്ടാണ് മൂലങ്കാവിലെ ഗ്ലോബൽ ഗ്രാനൈറ്റ് ഇൻഫ്രാ എന്ന സ്ഥാപനത്തിന് മുമ്പിൽ നിർത്തിയിട്ട സ്കൂട്ടർ മോഷ്‌ടിച്ചത്. തിരിച്ചറിഞ്ഞ വാഹനം കോഴിക്കോട് ജില്ലയിലുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

എസ്ഐ ജെസ്വിൻ ജോയിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സിസിടിവി ദൃശ്യങ്ങളും പെട്രോൾ പമ്പുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. മോഷ്‌ടിച്ച വാഹനവും കണ്ടെത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top