HIGHLIGHTS : Remarks against actress Trisha; Women's commission has filed a case against Mansoor Ali Khan
ന്യൂഡല്‍ഹി: നടി തൃഷയ്ക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തില്‍ നടന്‍ മന്‍സൂര്‍ അലി ഖാനെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍. ‘സ്ത്രീയുടെ മാന്യതയെ അപമാനിക്കുന്ന നടപടി’ വകുപ്പുകള്‍ ചുമത്തി കേസെടുക്കനാണ് വനിതാ കമ്മീഷന്‍ ഡിജിപിയ്ക്ക് നിര്‍ദേശം നല്‍കി.
അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രം ലിയോയുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിനിടെ മന്‍സൂര്‍ അലി ഖാന്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ലിയോയില്‍ തൃഷയുമായി ബെഡ് റൂം സീന്‍ ഉണ്ടാകുമെന്ന് കരുതിയെന്നും അതിനായി ആഗഹമുണ്ടായിരുന്നു എന്നാണ് മന്‍സൂര്‍ പറഞ്ഞത്.


പരാമര്‍ശം ചര്‍ച്ചയായതോടെ പ്രതികരിച്ച് തൃഷ രംഗത്തെത്തി. വിഷയം വിവാദമായതോടെ വിശദീകരണവുമായി മന്‍സൂര്‍ അലി ഖാനും രംഗത്ത് എത്തിയിരുന്നു. തൃഷയെ പ്രശംസിക്കുക ആണ് താന്‍ ചെയ്തതെന്നും എഡിറ്റഡ് വീഡിയോ മാത്രമാണ് പുറത്തുവന്നതെന്നും മന്‍സൂര്‍ പറഞ്ഞിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു