റിമാന്‍ഡില്‍ കഴിയവേ മരിച്ച ഷെഫീഖിന്റെ മരണ കാരണം തലക്കേറ്റ ക്ഷതം

ഉദയംപേരൂരില്‍ റിമാന്‍ഡില്‍ കഴിയവേ മരിച്ച ഷെഫീഖിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. മരണ കാരണം തലക്കേറ്റ ക്ഷതം മൂലമാണെന്ന് പ്രാഥമിക നിഗമനം.തലയിലെ പരുക്കിനെ തുടര്‍ന്നാണ് ആന്തരിക രക്തസ്രാവം ഉണ്ടായതെന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി.

തലയുടെ മുന്‍ഭാഗത്ത് ഇടതു കണ്ണിന് മുകളില്‍ പരുക്കുണ്ട്. ശരീരത്തില്‍ മറ്റു ഭാഗങ്ങളില്‍ പരുക്കുകള്‍ ഇല്ല.

മരണത്തിലേക്ക് നയിച്ച ക്ഷതം വീഴ്ച മൂലമോ മര്‍ദനം മൂലമോ എന്ന് സ്ഥിരീകരിക്കാന്‍ ആയിട്ടില്ല. ശാസ്ത്രീയ പരിശോധനാഫലം ലഭ്യമായാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത കൈവരൂ.

 

Share news
error: Content is protected !!
Scroll to Top