Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍

HIGHLIGHTS : എസ്.ഡി.ഇ. സ്ട്രീം ചേയ്ഞ്ച് തീയതി നീട്ടി കാലിക്കറ്റ് സര്‍വകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളില്‍ 2016 മുതല്‍ 2019 വരെയുള്ള വര്‍ഷങ്ങളില്‍ ബിരുദപഠനത്തിന...

എസ്.ഡി.ഇ. സ്ട്രീം ചേയ്ഞ്ച് തീയതി നീട്ടി

കാലിക്കറ്റ് സര്‍വകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളില്‍ 2016 മുതല്‍ 2019 വരെയുള്ള വര്‍ഷങ്ങളില്‍ ബിരുദപഠനത്തിനു ചേര്‍ന്ന് രണ്ടാം സെമസ്റ്റര്‍ പരീക്ഷയെഴുതിയതിനു ശേഷം തുടര്‍ പഠനം നടത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കു വിദൂരവിദ്യാഭ്യാസ വിഭാഗം സ്ട്രീം ചേഞ്ച് വഴി മൂന്നാം സെമസ്റ്ററില്‍ ചേര്‍ന്ന് പഠനം തുടരാവുന്നതാണ്. 2016 മുതല്‍ 2018 വരെയുള്ള വര്‍ഷങ്ങളില്‍ കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം വഴി ബിരുദ പഠനത്തിനു ചേര്‍ന്ന് രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതിയതിനു ശേഷം തുടര്‍ പഠനം നടത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് റീ അഡ്മിഷന്‍ വഴി മൂന്നാം സെമസ്റ്ററില്‍ ചേര്‍ന്ന് പഠനം തുടരാവുന്നതാണ്. സ്ട്രീം ചെയ്ഞ്ച് അഡ്മിഷന്റേയും റീ അഡ്മിഷന്റേയും അവസാന തീയതി 500 രൂപ ഫൈനോടു കൂടി 20 വരെ നീട്ടിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.sdeuoc.ac.in notifications, 0494 2407357, 2400288

sameeksha-malabarinews

എം.എ. ഇംഗ്ലീഷ് സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ലീഷ് പഠനവിഭാഗത്തില്‍ എം.എ. ഇംഗ്ലീഷിന് ജനറല്‍ കാറ്റഗറിയില്‍ ഒരു സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ റാങ്ക് ലിസ്റ്റിലെ നമ്പര്‍ സഹിതം enghod@uoc.ac.in എന്ന ഇ-മെയിലിലേക്ക് 16-നുള്ളില്‍ അറിയിക്കുക.

എം.പി.എഡ്. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയന വര്‍ഷത്തെ എം.പി.എഡ്. കോഴ്സിന്റെ പ്രൊവിഷണല്‍ റാങ്ക്ലിസ്റ്റ് സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പ്രവേശനം 19-ന് രാവിലെ 10.30 മുതല്‍ സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷനില്‍ നടക്കും. റാങ്ക് ലിസ്റ്റില്‍ 1 മുതല്‍ 40 വരെ റാങ്കില്‍ ഉള്‍പ്പെട്ടവര്‍ രാവിലെ 10.30-നും 41 മുതല്‍ 85 വരെ റാങ്കില്‍ ഉള്‍പ്പെട്ടവര്‍ ഉച്ചക്ക് 2.30-നും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

ആദായനികുതി സ്റ്റേറ്റ്മെന്റ് 23-ന് മുമ്പ് സമര്‍പ്പിക്കണം

കാലിക്കറ്റ് സര്‍വകലാശാല പെന്‍ഷന്‍കാര്‍ ആദായനികുതി സ്റ്റേറ്റ്മെന്റ് 23-ന് മുമ്പായി സര്‍വകലാശാല ഫിനാന്‍സ് വിഭാഗത്തില്‍ സമര്‍പ്പിക്കണം. വാര്‍ഷിക വരുമാനം സംന്ധിച്ച വിശദാംശങ്ങളും സ്റ്റേറ്റ്മെന്റ് തയ്യാറാക്കുന്നതിനുള്ള ഫോമും സര്‍വകലാശാലാ വെബ്സൈറ്റിലെ പെന്‍ഷനേഴ്സ് സ്പോട്ടില്‍ ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് 0494 2407120 എന്ന നമ്പറില്‍ ബന്ധപ്പെടുക.

ഹാള്‍ടിക്കറ്റ് സര്‍വകലാശാല വെബ്സൈറ്റില്‍

കാലിക്കറ്റ് സര്‍വകലാശാല 21-ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.കോം. വൊക്കേഷണല്‍, ബി.ടി.എം.എച്ച്., ബി.എച്ച്.എ. ബി.കോം. പ്രൊഫഷണല്‍, ബി.കോം. ഓണേഴ്സ്, ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഹാള്‍ടിക്കറ്റുകള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല പഠനവിഭാഗത്തിലെ സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എല്‍.ഐ.എസ്.സി., എം.എ.- എം.ടി.എ. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 18-ന് ആരംഭിക്കും.

2016 സിലബസ്, ഒന്നാം വര്‍ഷ അദീബെ ഫാസില്‍ പ്രിലിമിനറി ഏപ്രില്‍, മെയ് 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഫെബ്രുവരി 8-ന് ആരംഭിക്കും.

എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്ട്രേഷന്‍, അഫിലിയേറ്റഡ് കോളേജുകളിലേയും 2019 സിലബസ്, 2019 പ്രവേശനം സി.ബി.സി.എസ്.എസ്.-യു.ജി. രണ്ടാം സെമസ്റ്റര്‍ അഫ്സല്‍ ഉലമ ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷ ഫെബ്രുവരി 8-ന് ആരംഭിക്കും.

സര്‍വകലാശാല പഠനവിഭാഗത്തിലെ സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. മാത്തമറ്റിക്സ് ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജനുവരി 18-ന് ആരംഭിക്കും.

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് നവംബര്‍ 2019 പരീക്ഷയുടേയും നാലാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്സ് ഏപ്രില്‍ 2020 പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം.

സി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍സ് ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!