Section

malabari-logo-mobile

കൂരിയാട് ദേശീയ പാതയില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

HIGHLIGHTS : കൂരിയാട് : ദേശീയപാത കൂരിയാട് പാലത്തിനു സമീപം കാര്‍ ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. എആര്‍ നഗര്‍ വികെ പടി സ്വദേശി പരേതനായ അഹമ്മദിന്റെ മക...

കൂരിയാട് : ദേശീയപാത കൂരിയാട് പാലത്തിനു സമീപം കാര്‍ ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. എആര്‍ നഗര്‍ വികെ പടി സ്വദേശി പരേതനായ അഹമ്മദിന്റെ മകന്‍ വലിയാട്ട് ബഷീറാണ്(48) മരിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യ നുസ്‌റത്തുന്നീസ (34 ) പരിക്കുകളോടെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് ഉച്ചയ്ക്ക് 3.40 ഓടെ തെറ്റായ ദിശയില്‍ വന്ന കാര്‍ ബൈക്കിടിച്ചു തെറിപ്പിക്കുകയായിരുന്നു. കോട്ടക്കല്‍ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. നിയന്ത്രണം വിട്ട കാര്‍ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയും ഓട്ടോയില്‍ ഇടിക്കുകയും ചെയ്തു.

sameeksha-malabarinews

ഭാര്യ: ആഇശുമ്മു. മക്കള്‍: ബിശ്ര്‍, നബീല. മാതാവ് : മമ്മീര്യം

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!