അനേകം ജാതി, മത വൈവിധ്യങ്ങളുള്ള ഇന്ത്യയിൽ മത നിരപേക്ഷമൂല്യങ്ങൾ ഉയർത്തി പിടിക്കുന്നതിനുംഇത്തരം മൂല്യങ്ങൾ വിദ്യാർഥികൾക്ക് പഠിപ്പിക്കണമെന്നും സ്പീക്കർ എ.എൻ ഷംസീർ. തവനൂർഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ മഹോത്സവത്തിന്റെ സമാപന സമ്മേളനവും മിനി പ്ലാനിറ്റോറിയവുംഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്രം സത്യമാണെന്നും ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങൾ പ്രോത്സാഹിപ്പിക്കാൻ നമുക്ക് കഴിയണം. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുക എന്ന് പറഞ്ഞാൽ അത് വിശ്വാസത്തെ തള്ളിക്കളയുകയല്ല. ശാസ്ത്രത്തെവിശ്വാസികളും വിശ്വാസത്തെ ശാസ്ത്രജ്ഞൻമാരും വിശ്വസിക്കണം. ശക്തനായ മതനിരപേക്ഷകന്‍ ആകുകഎന്നതാണ് ആധുനിക കേരളത്തിനു വേണ്ടി നാം എടുക്കേണ്ട പ്രതിജ്ഞ. മനുഷ്യരെ സ്നേ ഹിക്കുന്നവരാണ്നമ്മളെന്ന് പറയാൻ കഴിയണം. കുട്ടികളെ ചരിത്ര സത്യം പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തവനൂർ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ വിദ്യഭ്യാസ മഹോത്സവം ട്വിംഗിൾ ദി എജ്യു ബിനാലെ പദ്ധതിമാതൃകാപരമാണ്. ഇത്തരം പദ്ധതികളോടൊപ്പം കുട്ടികൾക്ക് കരിയർ ഗൈഡൻസ് നൽകുന്നതിനുംബഹുഭാഷകൾ കൈകാര്യം ചെയ്യുന്നതിനുതകുന്ന പദ്ധതികളും ഭരണഘടനാ പഠനവും അനിവാര്യമാണെന്നുംസ്പീക്കർ കൂട്ടിച്ചേർത്തു.
ഡോ. കെ.ടി.ജലിൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. മുൻ എം.പി സി. ഹരിദാസ്, പഞ്ചായത്ത് പ്രസിഡന്റ്സി.പി. നസീറ, വൈസ് പ്രസിഡന്റ് ടി.വി. ശിവദാസ്, ശ്രീചിത്രൻ, അടാട് വാസുദേവൻ, കെ.എം.ജി.വി.എച്ച്.എസ്. എസ് പ്രിൻസിപ്പൽ കെ.പി. വേണു, ജനറൽ കൺവീനർ എസ് ബിന്ദു തുടങ്ങിസാമൂഹിക സാംസ്കാരിക രാഷ്ടീയ രംഗത്തെ പ്രമുഖരും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.
അറിവിന്റെ ലോകം തുറന്ന് മിനി പ്ലാനിറ്റോറിയം
ചുവരുകളിൽ തെളിയുന്ന ഗ്രഹങ്ങൾ, സീലിംഗിൽ തെളിയുന്ന നക്ഷത്രങ്ങളും ആകാശ കാഴ്ചകളും. പ്രപഞ്ചത്തെപറ്റി നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും കുറിച്ച് വിദ്യാർഥികൾക്ക് കണ്ടും കേട്ടും പഠിക്കാൻഅവസരമൊരുക്കിയിരിക്കുകയാണ് തവനൂർ ഗ്രാമപഞ്ചായത്ത്.
അറിവിന്റെ വിസ്മയ കാഴ്ചകളും പുതിയൊരു ലോകവുമാണ് കുരുന്നുകൾക്കിവിടെ അനുഭവിച്ചറിയുക.
പഞ്ചായത്തിന്റെ നൂതന പദ്ധതിയിൽ ഉൾപ്പെടുത്തി തനത് ഫണ്ടിൽനിന്ന് ഏഴ് ലക്ഷം രൂപ ചെലവിട്ട് കേളപ്പജിമെമ്മോറിയൽ ഗവ. യു.പി സ്കൂളിലാണ് പ്ലാനിറ്റോറിയം ഒരുക്കിയിട്ടുള്ളത്. ജില്ലയിലെ തന്നെ ആദ്യത്തെ മിനിപ്ലാനിറ്റോറിയമാണ് കെ.എം.ജി.യു.പി.എസിലേത്. വിവിധ വർക്കിങ് മോഡലുകൾ, സ്റ്റിൽ മോഡൽ,വീഡിയോപ്രദർശനം,ഇന്ററാക്ടീവ് വൈറ്റ് ബോർഡ്, ആകാശ കാഴ്ചകൾ എന്നിവയിലൂടെ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയുംപ്രപഞ്ചത്തെക്കുറിച്ചും വിശദമായ പഠനമാണ് മിനി പ്ലാനിറ്റോറിയത്തിലൂടെ ലഭ്യമാകും. ഇരുപത് അടി നീളവുംവിതിയുമുളള രണ്ട് ക്ലാസ് മുറികളാണ് മിനി പ്ലാനിറ്റോറിയത്തിനായി ഉപയോഗിച്ചിരിക്കുന്നത്. തവനൂർ ഗ്രാമപഞ്ചായത്തിലെ പത്തോളം സ്കൂളുകളിലെ വിദ്യാർഥികൾക്കാണ് ഈ മിനി പ്ലാനിറ്റോറിയത്തിന്റെ പ്രയോജനംലഭ്യമാകും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



