Section

malabari-logo-mobile

ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം

HIGHLIGHTS : Regulation for train services

നിലമ്പൂര്‍: വള്ളത്തോള്‍ നഗര്‍- വടക്കാഞ്ചേരി സെക്ഷനിലെ യന്ത്രവല്‍കൃത ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കോട്ടയം-നിലമ്പൂര്‍ സ്പെഷല്‍ എക്സ്പ്രസ് ഉള്‍പ്പെടെയുള്ള സര്‍വീസുകള്‍ക്ക് വ്യാഴം ദക്ഷിണ റെയില്‍വേ നിയന്ത്രണം ഏര്‍പ്പെടുത്തി.

നിലമ്പൂരില്‍നിന്നുള്ള 06325 നമ്പര്‍ നിലമ്പൂര്‍ റോഡ്-കോട്ടയം ഡെയ്ലി എക്സ്പ്രസ് സ്പെഷല്‍ നിലമ്പൂരിന് പകരം തൃശൂരില്‍നിന്നാണ് സര്‍വീസ് ആരംഭിക്കുക. നിലമ്പൂര്‍ റോഡിനും തൃശൂരിനും ഇടയില്‍ ട്രെയിന്‍ ഭാഗികമായി റദ്ദാക്കും.

sameeksha-malabarinews

കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന കണ്ണൂര്‍-എറണാകുളം ജങ്ഷന്‍ പ്രതിദിന (ഇന്റര്‍സിറ്റി) എക്സ്പ്രസ് സ്പെഷല്‍ ഷൊര്‍ണൂര്‍ ജങ്ഷനില്‍ അവസാനിക്കും. ഷൊര്‍ണൂര്‍ ജങ്ഷനും എറണാകുളം ജങ്ഷനിലും ഇടയില്‍ ട്രെയിന്‍ ഭാഗികമായി റദ്ദാക്കും. 27ന് തിരുനെല്‍വേലി ജങ്ഷനില്‍നിന്ന് പുറപ്പെടുന്ന തിരുനെല്‍വേലി ജങ്ഷന്‍-പാലക്കാട് ജങ്ഷന്‍ പ്രതിദിന (പാലരുവി) എക്സ്പ്രസ് (06791) തൃശൂരില്‍ ഷോര്‍ട്ട് ടെര്‍മിനേറ്റ് ചെയ്യും. ഈ ട്രെയിന്‍ തൃശൂരിനും പാലക്കാടിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും. പാലക്കാട് ജങ്ഷന്‍-തിരുനെല്‍വേലി ജങ്ഷന്‍ പ്രതിദിന (പാലരുവി) എക്സ്പ്രസ് (06792) സ്പെഷല്‍ പാലക്കാടുനിന്ന് പുറപ്പെടും. 28ന് തൃശൂരില്‍നിന്ന് പിന്നീട് സര്‍വീസ് ആരംഭിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!