Section

malabari-logo-mobile

കുടുംബശ്രീ ജില്ലാതല ബ്രാന്റ് ഭക്ഷ്യമേളയ്ക്ക് പരപ്പനങ്ങാടി ഒരുങ്ങുന്നു

HIGHLIGHTS : Parappanangadi is preparing for the Kudumbasree district level brand food festival

പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭ ദേശീയ നഗര ഉപജീവന മിഷനും കുടുംബശ്രീയും നഗരശ്രീ ഉത്സവത്തിന്റെ ഭാഗമായി സംയുക്തമായി സംഘടിപ്പിക്കുന്ന കുടുംബശ്രീ ജില്ലാതല ബ്രാന്റ് ഭക്ഷ്യമേള ഉമ്മാന്റെ വടക്കിനി ഒക്ടോബര്‍ 27 മുതല്‍ 30 വരെ പരപ്പനങ്ങാടി നഗരസഭ സമീപം ടൗണ്‍ സ്‌കൂളിന് മുന്‍വശത്ത് നടക്കും. രാവിലെ 11 മണി മുതല്‍ വൈകിട്ട് 8 മണി വരെ വിദഗ്ധ പരിശീലനം ലഭിച്ച ജില്ലയിലെ കുടുംബശ്രീ കഫേ യൂണിറ്റുകള്‍ ഒരുക്കുന്ന വൈവിധമാര്‍ന്ന ഭക്ഷണ പദാര്‍ത്ഥങ്ങളുടെ പ്രദര്‍ശനവും വിപണനവും നടക്കും.

മലപ്പുറത്തിന്റെ തനിമയാര്‍ന്ന കുടുംബശ്രീ യൂണിറ്റുകള്‍ തയ്യാറാക്കുന്ന പുതിയാപ്ല കോഴി, നിധി നിറച്ചു കോഴി, കരിഞ്ചീരക കോഴി, മലബാര്‍ ദം ബിരിയാണി, ചിക്കന്‍ പൊള്ളിച്ചത്, കുഞ്ഞിപ്പത്തല്‍, അതിശയപത്തിരി, നൈസ് പത്തിരി, നെയ്പത്തല്‍, വിവിധ തരം പായസങ്ങള്‍, ചക്ക കൊണ്ടുളള പലഹാരങ്ങള്‍, പുട്ടുകള്‍ എന്നിങ്ങനെ വ്യത്യസതമായ വിഭവങ്ങളാണ് ഭക്ഷ്യമേളയിലുണ്ടാവുക.

sameeksha-malabarinews

27ന് ഉച്ചക്ക് 2 മണിക്ക് നഗരസഭ പരിസരത്ത് നിന്നും വിളംബരജാഥ മുന്‍ മന്ത്രി പി.കെ. അബ്ദുള്‍റബ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നതായിരിക്കും. 27ന് വൈകുന്നേരം 3 മണിക്ക് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ഷഹര്‍ബാന്റെ അധ്യക്ഷതയില്‍ നഗരസഭ ചെയര്‍മാന്‍ എ. ഉസ്മാന്‍ നഗരശ്രീ ഉത്സവം ഭക്ഷ്യമേള ഉദ്ഘാടനം നിര്‍വഹിക്കും.

എല്ലാ ദിവസവും 2 മണിമുതല്‍ കലാപരിപാടികള്‍, ഗാനമേള തുടങ്ങിയവ ഉണ്ടായിരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ എ. ഉസ്മാന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ കെ.ഷഹര്‍ബാനു, കൗണ്‍സിലര്‍മാരായ തുടിശ്ശേരി കാര്‍ത്തികേയന്‍, സി.ജയദേവന്‍, പി.പി ഷാഹുല്‍ ഹമീദ് എന്നിവര്‍ സംബന്ധിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!