HIGHLIGHTS : Registration must be renewed at the Employment Exchange.
മലപ്പുറം:എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള 50 വയസ്സ് പൂര്‍ത്തിയാകാത്ത ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികളുടെ റദ്ദായ രജിസ്‌ട്രേഷന്‍ പുതുക്കി സീനിയോറിറ്റി പുന:സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്.
ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 18 ന് മുന്‍പ് നേരിട്ടോ ദൂതന്‍ മുഖേനയോ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്‌ട്രേഷന്‍ കാര്‍ഡ്, ഭിന്നശേഷി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, യുഡിഐഡി കാര്‍ഡ് എന്നിവ സഹിതം ഹാജരായി രജിസ്‌ട്രേഷന്‍ പുതുക്കണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.