കള്ളക്കടത്ത്: നടി നീതു അഗര്‍വാള്‍ ഒളിവിലെന്ന് പോലീസ്

neetu agarwalഹൈദരാബാദ്: ചന്ദനം കള്ളക്കടത്ത് കേസില്‍ കണ്ണിയെന്ന് സംശയിക്കപ്പെടുന്ന തെലുങ്ക് നടി ഒളിവില്‍. നടി നീതു അഗര്‍വാളാണ് പോലീസ് അറസ്റ്റ് ഒഴിവാക്കാന്‍ വേണ്ടി ഒളിവില്‍ പോയിരിക്കുന്നത്. നീതു അഗര്‍വാളിന് വേണ്ടി ബെംഗളൂരു, മുംബൈ, ഹൈദരാബാദ് തുടങ്ങിയ വന്‍ നഗരങ്ങളില്‍ തിരച്ചില്‍ നടത്തുകയാണ് പോലീസ്. നീതു അഗര്‍വാളിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പോലീസ് മരവിപ്പിച്ചു.

മസ്താന്‍ വാലിയുടെ ചന്ദനം കള്ളക്കടത്ത് സംഘവുമായി നീതു അഗര്‍വാളിന് ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്. പ്രേമ പ്രണയം എന്ന ചിത്രത്തിലൂടെ 2013 ലാണ് നീതു അഗര്‍വാള്‍ തെലുങ്ക് സിനിമാ രംഗത്തെത്തിയത്. ഈ ചിത്രം നിര്‍മിച്ചത് മസ്താന്‍ വാലിയാണ്. ചന്ദനം കള്ളക്കടത്ത് സംഘത്തിന് തെലുങ്ക് സിനിമയിലെ ആളുകളുമായി ബന്ധമുണ്ടെന്ന് പോലീസ് നേരത്തെ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. ഈ സംശയം ശരിവെച്ചാണ് നീതു അഗര്‍വാള്‍ ഒളിവില്‍ പോയിരിക്കുന്നത്.

ചന്ദനം കള്ളക്കടത്ത് തലവനായ മസ്താന്‍ വാലിയുമായി നീതുവിന് ബന്ധം ഉണ്ടത്രെ. ഇയാള്‍ നടിക്ക് 35 ലക്ഷം രൂപയുടെ ഒരു ഫഌറ്റ് സ്വന്തമായി കൊടുത്തിട്ടുണ്ട്. ആന്ധ്രപ്രദേശിലെ കര്‍ണൂല്‍ ജില്ലയിലെ രുദ്രാവരം പോലീസ് സ്‌റ്റേഷനിലാണ് നീതുവിനെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസുമായി തന്റെ പേര് ബന്ധപ്പെട്ടതിന് പിന്നാലെയാണ് നീതുവിനെ കാണാതായിരിക്കുന്നത്. ബെംഗളൂരു, മുംബൈ, ഹൈദരാബാദ് തുടങ്ങിയ വന്‍ നഗരങ്ങളില്‍ നീതുവിനെ തിരയുകയാണ് പോലീസ്.

Share news
error: Content is protected !!
Scroll to Top