ഖത്തര്‍ എയര്‍വെയ്‌സിന്റെ അല്‍ മഹാ സര്‍വീസ് സഊദി അറേബ്യയില്‍ സര്‍വീസ് ആരംഭിച്ചേക്കും

images (2)ദോഹ: ഖത്തര്‍ എയര്‍വെയ്‌സിന്റെ അല്‍ മഹാ സര്‍വീസ് ഈ വര്‍ഷം അവസാനത്തോടെ സഊദി അറേബ്യയില്‍ സര്‍വീസ് ആരംഭിച്ചേക്കും. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ജിദ്ദ, റിയാദ്, ദമ്മാം, മദീന, അബഹ, ഖസ്സിം എന്നിവിടങ്ങളില്‍ സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചതായിരുന്നുവെങ്കിലും ലൈസന്‍സ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് കാലതാമസം നേരിടുകയായിരുന്നു.
ഖത്തര്‍ എയര്‍വെയ്‌സിന്റെ ചിഹ്നമായ ഒറിക്‌സിന് അറബിയില്‍ പറയുന്ന പേരാണ് അല്‍ മഹ എന്നത്. ഖത്തര്‍ എയര്‍വെയ്‌സ് വിമാനങ്ങളില്‍ മെറൂണ്‍ നിറത്തില്‍ രേഖപ്പെടുത്തിയിരുന്ന ഒറിക്‌സിനെ അല്‍ മഹയില്‍ സഊദിയുടെ ദേശീയ നിറമായ പച്ചയിലാണ് അടയാളപ്പെടുത്തുന്നത്. ആദ്യ റിപ്പോര്‍ട്ടുകള്‍ പ്രകാരം 10 എയര്‍ ബസ്സുകളാണ് അല്‍ മഹ പറപ്പിക്കുകയെന്ന് അറിയുന്നു.

Share news
error: Content is protected !!
Scroll to Top