സൈക്കോളജി അപ്രന്റിസ് നിയമനം

താനൂർ സി എച്ച് എം കെ എം. ഗവ.ആർട്സ് ആന്റ് സയൻസ് കോളേജ്, തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ്, വളവന്നൂര്‍ അൻസാർ അറബിക് കോളേജ്, ആതവനാട് ശിഹാബ് തങ്ങൾ മെമ്മോറിയൽ ആർട്സ് ആന്റ് സയൻസ് വുമൺസ് കോളേജ് എന്നീ കോളേജുകളിലേക്ക് സൈക്കോളജി അപ്രന്റിസിനെ താത്കാലികമായി നിയമിക്കുന്നു.

റഗുലർ പഠനത്തിലൂടെ  സൈക്കോളജിയിൽ നേടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത.  ജീവനിയിലെ  പ്രവൃത്തി പരിചയം, ക്ലിനിക്കൽ / കൗൺസിലിങ് മേഖലയിലെ  പ്രവൃത്തി പരിചയം, അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള കൗൺസിലിങ് ഡിപ്ലോമ  എന്നിവ അഭിലഷണീയ യോഗ്യതകളാണ്. യോഗ്യരായ ഉദ്യോഗാർഥികള്‍ ആഗസ്റ്റ് രണ്ടിന് രാവിലെ 10 മണിക്ക്  യോഗ്യതാ സർട്ടിഫിക്കറ്റുകളും രേഖകളും  സഹിതം താനൂർ സി.എച്ച്.എം.കെ.എം‌ ഗവ. കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിന് ഹാജരാവണം.

Share news
error: Content is protected !!
Scroll to Top