Section

malabari-logo-mobile

പ്രൊജക്ട്കോര്‍ഡിനേറ്റര്‍, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ നിയമനം

HIGHLIGHTS : Recruitment of Project Coordinator, Aquaculture Promoter

സംസ്ഥാന സര്‍ക്കാര്‍ മത്സ്യവകുപ്പ് മുഖേന ജില്ലയില്‍ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം – ജനകീയമത്സ്യകൃഷി പദ്ധതിയിലേക്ക് പ്രൊജക്ട് കോര്‍ഡിനേറ്ററെയും അക്വാകള്‍ച്ചര്‍ പ്രൊമോട്ടറെയും നിയമിക്കുന്നു.

ബി.എഫ്.എസ്.സി ബിരുദം/ അക്വാ കള്‍ച്ചറിലുള്ള ബിരുദാനന്തര ബിരുദം/ ഫിഷറീസ്സയന്‍സ്, സുവോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും അക്വാകള്‍ച്ചര്‍ മേഖലയില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമാണ് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ക്ക് വേണ്ട യോഗ്യത. ഫിഷറീസ്വിഷയത്തിലുള്ള വി.എച്ച്.എസ്.സി അല്ലെങ്കില്‍ ഫിഷറീസ് സയന്‍സ്/സുവോളജി വിഷയങ്ങളില്‍ ബിരുദം അല്ലെങ്കില്‍  എസ്.എസ്.എല്‍.സിയും അക്വാകള്‍ച്ചര്‍ മേഖലയില്‍ നാല് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അക്വാകള്‍ച്ചര്‍പ്രൊമോട്ടര്‍ തസ്തികയിലേക്കും അപേക്ഷിക്കാം.

sameeksha-malabarinews

യോഗ്യതയുള്ളവര്‍ ബയോഡാറ്റ, യോഗ്യത, പ്രവര്‍ത്തന പരിചയം എന്നിവ തെളിയിക്കുതിനുള്ള അസ്സല്‍സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും സഹിതം ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ആന്‍ഡ്  ട്രെയിനിങ് സെന്റര്‍ നിറമരുതൂര്‍ ഓഫീസില്‍ ഡിസംബര്‍ 9 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0494 2666428.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!