പരപ്പനങ്ങാടി ബി.ആര്‍.സിയില്‍ ഓഫീസ് അസിസ്റ്റന്റ് നിയമനം

പരപ്പനങ്ങാടി :ബി.ആര്‍.സി. കാര്യാലയത്തില്‍ നിലവില്‍ ഓഫീസ് അസിസ്റ്റന്റിന്റെ ഒരുഒഴിവുണ്ട്.
നിലവിലുള്ള ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസ
വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.
അപേക്ഷകള്‍ 05/06/2024-ബുധനാഴ്ച വൈകുന്നേരം 5 മണിക്കു മുമ്പായി ബി.ആര്‍.സി. കാര്യാലയ ത്തില്‍ ലഭ്യമാക്കേണ്ടതാണ്. നിശ്ചിത സമയപരിധിക്ക് ശേഷം സമര്‍പ്പിക്കുന്ന അപേക്ഷകള്‍ നിരസിക്കുന്നതാണ്. അപേക്ഷ വെള്ളക്കടലാസില്‍ സ്വയം തയ്യാറാക്കി സമര്‍പ്പിക്കണം.

വിദ്യാഭ്യാസ യോഗ്യത:
ഏഴാം തരം വിജയിച്ചിരിക്കണം എന്നാല്‍ ഗ്രാഡ്വേഷന്‍ കരസ്ഥമായിരിക്കരുത്.
18 വയസ്സു മുതല്‍ 36 വയസ്സു വരെ (02.01.1986 മുതല്‍ 01.01.2004 നും ഇടയില്‍ ജനിച്ചവരായിരിക്കണം, പട്ടികജാതി, വര്‍ഗ്ഗ മറ്റു പിന്നാക്ക വിഭാഗങ്ങള്‍, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ വയസ്സ് ഇളവിന് അര്‍ഹതയുണ്ടായിരിക്കും
പരപ്പനങ്ങാടി ബി.ആര്‍.സി കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍
പങ്കെടുക്കുന്നവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും ആയതിന്റെ പകര്‍പ്പും കൊണ്ടുവരേണ്ടതാന്നെന്ന്
ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top