ചേലേമ്പ്രയില്‍ ഇന്നലെ കാണാതായ 10 വയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: ചേലേമ്പ്രയില്‍ ഇന്നലെ കാണാതായ 10 വയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി
.പാറയില്‍ സ്വദേശി ഫൈസലിന്റെ മകന്‍ മുഹമ്മദ് ഫാദിലാണ് മരിച്ചത്.കുട്ടിയുടെ മൃതദേഹം പല്ലിപ്പുഴയില്‍ നിന്നും 10.15 ഓടെയാണ് കണ്ടെത്തിയത്.

കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും സന്നദ്ധപ്രര്‍ത്തകരുടെയും നേതൃത്വത്തില്‍ തിരിച്ചില്‍ നടത്തിവരികയായിരുന്നു.ഇതിനിടിയൊണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top