Section

malabari-logo-mobile

കോടതി കുറച്ചിട്ടും നികുതി കുറയ്ക്കാന്‍ തയ്യാറാകാതെ പരപ്പനങ്ങാടി നഗരസഭ; പ്രതിഷേധവുമായി ബില്‍ഡിങ് ഓണേഴ്‌സ് അസോസിയേഷന്‍

HIGHLIGHTS : heavy tax, agitation calling by assolciation

പരപ്പനങ്ങാടി; കോടതി ഉത്തരവ് ഉണ്ടായിട്ടും സര്‍വറില്‍ ക്രമീകരണം നടത്താനായിട്ടില്ലെന്ന പേരില്‍ കൂടുതല്‍ കെട്ടിട നികുതി ഈടാക്കുന്നുവെന്ന പരാതിയുമായി പരപ്പനങ്ങാടി ബില്‍ഡിങ് ഓണേഴ്‌സ് അസോസിയേഷന്‍. പരപ്പനങ്ങാടി നഗരസഭക്കെതിരെയാണ് രൂക്ഷവിമര്‍ശനവുമായി അസോസിയേഷന്‍ രംഗത്തെത്തിയിരിക്കുന്നത്. നികുതി അടയ്ക്കാതരിക്കലടക്കമുള്ള സമരമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നേരത്തേ ഗ്രാമപഞ്ചായത്ത് ആകുന്ന സമയത്തുതന്നെ ഉയര്‍ന്ന കെട്ടിടനികുതിയാണ് പരപ്പനങ്ങാടിയില്‍ ചുമത്തിയിരുന്നത് പിന്നീട് നഗരസഭ ആയപ്പോഴും കൊച്ചി മരട് പോലുള്ള മെട്രോ നഗരത്തിലെ നികുതി ഘടനയാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതിനെതിരെ കെട്ടിട ഉടമകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സര്‍ക്കാരും ഇവര്‍ക്ക് അനുകൂല നിലപാടി സ്വീകരിച്ചതോടെ, 2022 ഡിസംബറില്‍ നികുതി കുറിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചതായി അസോസിയേഷന്‍ പറയുന്നു.തുടര്‍ന്ന് 2023 ജനുവരിയില്‍ നികുതി കുറച്ചുകൊണ്ട് നഗരസഭയും തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഇപ്പോളും സര്‍വ്വറില്‍ മാറ്റം വരുത്താനായില്ലെന്ന് പറഞ്ഞ് കൂടിയ നികുതി തന്നെ പിഴിഞ്ഞെടുക്കകുയാണെന്ന് അസോസിയേഷന്‍ പറയുന്നു.

sameeksha-malabarinews

വാര്‍ത്താസമ്മേളനത്തില്‍ ബില്‍ഡിങ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ പി.കെ.അബ്ദുല്‍ മുനീര്‍ എ.സി.അബ്ദുസലാം അഡ്വ. അബ്ദുല്‍ റഹീം
അബ്ദുല്‍ അസീസ് കടവത്ത്, മുഹമ്മദ് ഹാരിസ് എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!