പരപ്പനങ്ങാടി:കുട്ടികളിലെ കലയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പരപ്പനങ്ങാടി പ്രസന്റേഷന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്നു വന്ന ‘കിഡ്‌സ് സമ്മര്‍ ആര്‍ട്ട് ക്യാമ്പ് ‘സമാപിച്ചു. ആര്‍ട്‌സ് സ്‌പെയ്‌സ് ആര്‍ട്‌സ്‌കൂള്‍ സംഘടിപ്പിച്ച ക്യാമ്പില്‍ ഇരുപതോളം കുട്ടികള്‍ പങ്കെടുത്തു.
പ്രശസ്ത ചിത്രകാരന്‍ അശോകന്‍ ആദിപുരേടത്തായിരുന്നു ക്യാമ്പ് ഡയറക്ടര്‍. ക്യാമ്പ് സമാപനദിനത്തില്‍ അധ്യാപകനും തിയ്യേറ്റര്‍ ആര്‍ടിസ്റ്റുമായ ജനില്‍ മിത്രയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ഡ്രാമ വര്‍ക്ക്‌ഷോപ്പും സംഘടിപ്പിച്ചിരുന്നു. കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും കുട്ടികളുടെ ചിത്ര പ്രദര്‍ശനവും ഇതോടനുബന്ധിച്ച് നടത്തി.
ലത്തീഫ് തെക്കേപ്പാട്ട് അധ്യക്ഷനായ സമാപന ചടങ്ങില്‍ ക്യാമ്പ് കോര്‍ഡിനേറ്റര്‍ കമല ടീച്ചര്‍ നന്ദി പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




