തിരൂരില്‍ വീട്ട് മുറ്റത്തെ കിണര്‍ ഇടിഞ്ഞ് താഴ്ന്നു;വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴക്ക്

തിരൂര്‍:ഈസ്റ്റ് അരിക്കാഞ്ചിറയില്‍ വീട്ട് മുറ്റത്തെ കിണര്‍ ഇടിഞ്ഞ് താഴ്ന്നു.ഈസ്റ്റ് അരിക്കാഞ്ചിറയിലെ വാഴകണ്ണാടി സോദരന്റെ വീട്ടിലെ കിണറാണ് ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ ഇടിഞ്ഞ് താഴ്ന്നത്.കിണറിന് സമീപത്ത് അലക്കുകയായിരുന്ന വീട്ടമ്മ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്.

ബുധനാഴ്ച വൈകീട്ട് അഞ്ച് മുപ്പതോടെയാണ് സംഭവം.ഈസ്റ്റ് അരിക്കാഞ്ചിറയിലെ വാഴകണ്ണാടി സോദരന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. ഈ സമയംകിണറിന് സമീപം അലക്കുകയായിരുന്ന സോദരന്റെ ഭാര്യ സൗമിനി അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്.

കിണറിന് ചുറ്റുഭാഗമുള്ള മണ്ണ് ഇടിഞ്ഞ് താഴുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വീട്ടമ്മ വീട്ടിനകത്തേക്ക് ഓടികയറിയത്.കിണറിന് സമീപത്തുണ്ടായിരുന്ന മോട്ടോറും കിണറിനോടൊപ്പം താഴ്ന്നു. കിണറിന് പതിനെട്ട് വര്‍ഷത്തോളം പഴക്കമുള്ളതായും വീട്ടുകാര്‍ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top