അങ്കണവാടി കം ക്രഷില്‍ നിയമനം

HIGHLIGHTS : Recruitment in Anganwadi Come Crush

മലപ്പുറം:കരുവാരകുണ്ട് മരുതിങ്ങല്‍ അങ്കണവാടിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന അങ്കണവാടി കം ക്രഷില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരുവാരകുണ്ട് ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് 11ല്‍ (മരുതിങ്ങല്‍) സ്ഥിര താമസക്കാരായിരിക്കണം.

പ്രായപരിധി 2025 ജനുവരി ഒന്നിന് 18-35. ക്രഷ് വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ പ്ലസ്ടുവും ഹെല്‍പ്പര്‍ തസ്തികയിലേക്ക് പത്താം ക്ലാസും വിജയിക്കണം. അപേക്ഷ ഫോം മാതൃക കരുവാരകുണ്ട് ഐ.സി.ഡി.എസ് ഓഫീസ്, കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. വിദ്യാഭ്യാസ യോഗ്യത, മറ്റു മുന്‍ഗണനകള്‍ എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകര്‍പ്പുകള്‍, സ്ഥിരതാമസം തെളിയിക്കാന്‍ പഞ്ചായത്ത്/ വില്ലേജ് ഓഫീസില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം നല്‍കണം. ശിശു വികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് കാളികാവ് അഡീഷണല്‍, കരുവാരകുണ്ട് പി.ഒ പിന്‍-676523 എന്ന വിലാസത്തില്‍ മാര്‍ച്ച് 15ന് വൈകീട്ട് നാലിനകം അപേക്ഷിക്കണം.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!