പരപ്പനങ്ങാടി :കാലിക്കറ്റ് സര്‍വ്വകലാശാലയില്‍നിന്നും മലയാള സാഹിത്യത്തില്‍ ചെട്ടിപ്പടി സ്വദേശി പി.ആര്‍ രമിളാദേവിക്ക് ഡോക്ടറേറ്റ് ലഭിച്ചു . കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് അധ്യാപികയും കവയത്രിയുമാണ്.
പോതായത്ത്മന രാമന്‍ നമ്പൂതിരിയുടെയും മൂത്തേടത്തുമന ലീല അന്തര്‍ജ്ജനത്തിന്റെയും മകളായ രമിളാദേവി ചെട്ടിപ്പടി സ്വദേശി മരക്കാംതൊടി മധുവിന്റെ ഭാര്യയാണ്. മക്കള്‍ ശ്രീഹരി, ശ്രീരാംദേവ്. ‘പാരമ്പര്യം-ആധുനികത : സംക്രമണവും സംഘര്‍ഷവും അക്കിത്തത്തിന്റെ കവിതകള്‍ ആധാരമാക്കിയുള്ള പഠനം’ എന്നതായിരുന്നു ഗവേഷണ വിഷയം.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




