Section

malabari-logo-mobile

സ്ഥിതിഗതികള്‍ നേരിട്ട് മനസിലാക്കാന്‍ ആവശ്യമെങ്കില്‍ കശ്മീരിലേക്ക് പോകും;ചീഫ് ജസ്റ്റിസ്

HIGHLIGHTS : ന്യൂഡല്‍ഹി: കശ്മീരിലെ സ്ഥിതിഗതികളെ കുറിച്ച് കശ്മീര്‍ ഹൈക്കോടതിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. ആവശ...

ന്യൂഡല്‍ഹി: കശ്മീരിലെ സ്ഥിതിഗതികളെ കുറിച്ച് കശ്മീര്‍ ഹൈക്കോടതിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. ആവശ്യമെങ്കില്‍ അവിടുത്തെ സ്ഥിതിഗതികള്‍ മനസിലാക്കാന്‍ നേരിട്ട് പോകാന്‍ തയ്യാറാണെന്നും ചീഫ്ജസ്റ്റിസ് ഇന്ന് സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലേക്ക് പോകുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഹുസേഫ അഹ്മദി അറിയിച്ചപ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഹൈക്കോടതിയെ സമീപിക്കാന്‍ ബുദ്ധിമുട്ടള്ളതിനാലാണ് ബാലാവകാശ പ്രവര്‍ത്തകരായ എനാക്ഷി ഗാംഗുലിയും ശാന്ത സിന്‍ഹയും നേരിട്ട് സുപ്രീം കോടതിയെ സമീപിച്ചതെന്ന് ഹുസെഫ അഹ്മദി കോടതിയെ അറിയിച്ചിരുന്നു.

sameeksha-malabarinews

കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് കശ്മീര്‍ സന്ദര്‍ശനത്തിനും സുപ്രീംകോടതി അനുമതി നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!