പരപ്പനങ്ങാടി: ആനപ്പടി ജി എല്‍ പി സ്‌കൂളില്‍ വായനാ വാരാഘോഷത്തിന്റെ ഭാഗമായി വായനാ വസന്തം പരിപാടി സംഘടിപ്പിച്ചു. സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണും റിട്ട: പ്രധാനാദ്ധ്യാപകനുമായ ബാലു പരപ്പനങ്ങാടി പരിപാടി ഉല്‍ഘാടനം ചെയ്തു.
‘തിരിച്ചറിയാം നെല്ലും പതിരും ‘ എന്ന വിഷയത്തില്‍ മൊബൈല്‍ ഫോണ്‍ ദുരുപയോഗത്തെക്കുറിച്ച് കുട്ടികള്‍ക്കായി അദ്ദേഹം ബോധവല്‍കരണ ക്ലാസ് എടുത്തു.’അമ്മ വായന’ പദ്ധതിയില്‍ മാതൃസമിതി പ്രസി സണ്ട് ലതക്ക് പുസ്തകം നല്‍കി ഉല്‍ഘാടനം ചെയ്തു.
പി ടി എ പ്രസിഡണ്ട് ജാഫര്‍ കിഴക്കിനിയകത്ത് അദ്ധ്യക്ഷനായി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ.പി ബിന്ദു, അദ്ധ്യാപകരായ ടി.വിജിത, സൗമ്യ, പി ടി എ പ്രതിനിധി ഹബീബ് തുടങ്ങിയവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




