പൊലിസിന് നല്‍കാനെന്നു പറഞ്ഞു പണം വാങ്ങി കബളിപ്പിച്ച കേസില്‍ കക്കാട് സ്വദേശി അറസ്റ്റില്‍

തിരൂരങ്ങാടി: പൊലിസിന് നല്‍കാനെന്നുപറഞ്ഞു പണം വാങ്ങി കബളിപ്പിച്ച കേസില്‍ കക്കാട് സ്വദേശി കുഞ്ഞോട്ട് ഫൈസല്‍ എന്ന ഗുലാന്‍ (35)നെ തിരൂരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തു. ഉള്ളണം മുണ്ടിയങ്കാവ് സ്വദേശി നിസാറിന്റെ പതിനയ്യായിരം രൂപയാണ് കബളിപ്പിക്കപ്പെട്ടത്.

ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് റെഡിയാക്കുന്നതിന് നിസാര്‍ തിരൂരങ്ങാടി
ലീഗല്‍ മെട്രോളജി ഓഫീസിന്റെ രേഖ വ്യാജമായി ഉണ്ടാക്കിയിരുന്നു.

ഈ സംഭവത്തില്‍ ലീഗല്‍ മെട്രോളജി പോലീസില്‍ നല്‍കുകയും നിസാറിനെതിരെ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ഈ കേസിന്റെ പേരിലാണ് പൊലിസിന് നല്‍കാനെന്ന വ്യാജ്യേന ഫൈസല്‍ പണം വാങ്ങിയതത്രെ.

 

Share news
error: Content is protected !!
Scroll to Top