പരപ്പനങ്ങാടി: പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് അന്താരാഷ്ട്ര ഒളിമ്പിക് ദിനം ആചരിച്ചു. എല്ലാ വര്‍ഷവും ജൂണ്‍ 23 നാണ് അന്താരാഷ്ട്ര ഒളിമ്പിക് ദിനം ആചരിക്കുന്നത്. ഒളിമ്പിക് ഗെയിംസില്‍ പങ്കെടുക്കാന്‍ കൂടുതല്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഇവന്റിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഒളിമ്പിക് പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ ദിനം ആചരിക്കുന്നത്.
പ്രഭാത സാവാരിക്ക് എത്തിയവരും വിവിധ കായികയിനങ്ങളില്‍ പരിശീലനം നടത്തുന്ന കായികതാരങ്ങളും പങ്കെടുത്ത ചടങ്ങില്‍ ക്ലബ്ബ് ഭാരവാഹികളായ കെ ടി വിനോദ്, ഉണ്ണികൃഷ്ണന്‍ കെ, ചന്ദ്രന്‍ സി കെ, മുനീര്‍ കെ, കബീര്‍. പി, രവീന്ദ്രന്‍. പി, യൂനസ്. കെ എന്നിവര്‍ സംബന്ധിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




