ചിത്രീകരണം പൂര്‍ത്തിയാക്കി ടോവിനോ തോമസ് ചിത്രം ‘അന്വേഷിപ്പിന്‍ കണ്ടെത്തും ‘

ചിത്രീകരണം പൂര്‍ത്തിയാക്കി ടോവിനോ തോമസ് ചിത്രം ‘അന്വേഷിപ്പിന്‍ കണ്ടെത്തും. നവാഗതനായ ഡാര്‍വിന്‍ കുരിയാക്കോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ ടോവിനോ പോലിസ് വേഷത്തിലാണ് എത്തുന്നത്.

രണ്ട് ഷെഡ്യൂളുകളിലായി എണ്‍പതോളം ദിവസം എടുത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. കോട്ടയം, കട്ടപ്പന, തൊടുപുഴ, ഈരറ്റുപുഴ, കാഞ്ഞിരപ്പള്ളി എന്നിവടങ്ങളില്‍ വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.

ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം ഇന്‍വെസ്റ്റിഗേറ്റിവ് ത്രില്ലെറാണ്. തീയെറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി എബ്രഹാം,ഡോള്‍വിന്‍ കുരിയക്കോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top