വാഹനപകടത്തില്‍ പരിക്കേറ്റ മിമിക്രി കലാകാരന്‍ മഹേഷ് കുഞ്ഞുമോന്‍ ജീവിതത്തിലേക്ക്

വാഹനപകടത്തില്‍ പരിക്കേറ്റ മിമിക്രി കലാകാരന്‍ മഹേഷ് കുഞ്ഞുമോന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തി. കൊല്ലം സുധിയുടെ മരണത്തിന് കാരണമായ അപകടത്തില്‍ ആണ് മഹേഷിന് പരിക്കേറ്റത്.

തന്റെ സുഖവിവരം പറഞ്ഞു കൊണ്ട് മഹേഷ് സമൂഹമാധ്യമങ്ങളില്‍ ഒരു വീഡിയോ ഇട്ടിരുന്നു. തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവരോട് നന്ദി പറഞ്ഞു കൊണ്ടാണ് മഹേഷ് വീഡിയോ ഇട്ടത്.

കഴിഞ്ഞ ജൂണ്‍ 5 ന് കോഴിക്കോട് ഒരു പരിപാടി കഴിഞ്ഞു മടങ്ങവേയാണ് ഇവര്‍ സഞ്ചരിച്ച വണ്ടി അപകടത്തില്‍പ്പെട്ടത്. മുഖത്ത് പരിക്ക് പറ്റിയതിനെ തുടര്‍ന്ന് 9 മണിക്കൂര്‍ നീണ്ടുനിന്ന ശാസ്ത്രക്രിയയ്ക്ക് മഹേഷ് വിധേയനായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top