റിയാദ്: റിയാദില്‍ നിന്ന് 2 മണിക്കൂര്‍ കൊണ്ട് ദോഹയിലെത്താനുള്ള അതിവേഗ റെയില്‍വേ സ്ഥാപിക്കുന്നു. ഇതിനായുള്ള കരാറില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഇരുരാജ്യങ്ങളിലെയും ഗതാഗത മന്ത്രിമാര്‍ ഒപ്പിട്ടു.
റിയാദിനും ദോഹയ്ക്കും ഇടയില്‍ മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഇലക്ട്രിക്ക് ട്രെയിനുകളാണ് ഈ പാതയിലൂടെ സഞ്ചരിക്കുക. റിയാദില്‍ നടന്ന സൗദി ഖത്തര്‍ കോ ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ വെച്ചാണ് അതിവേഗ റെയില്‍ സ്ഥാപിക്കാനുള്ള കരാറില്‍ ഒപ്പിട്ടത്.
ഈ അതിവേഗ പാത ഇരുരാജ്യങ്ങളുടെയും തലസ്ഥാനങ്ങളായ ഖത്തര്‍, റിയാദ് നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കും. ദോഹയിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോട്ടിനെയും റിയാദിലെ കിങ് സല്‍മാന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനെയും ബന്ധിപ്പിക്കുന്ന ഈ റെയില്‍വേയില്‍ ദമ്മാം, ഹുഫൂഫ് തുടങ്ങിയ മേജര്‍ സ്റ്റേഷനുകള്‍ കൂടിയുണ്ടാകും. ഒരു കോടി യാത്രക്കാരെയാണ് ഒരുവര്‍ഷം പ്രതീക്ഷിക്കുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



