കടലുണ്ടി: വടയില്‍ കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ മഹോത്സവത്തിന് ഇന്ന് തുടക്കം. ക്ഷേത്രം തന്ത്രി ബ്രഹ്‌മ ശ്രീ ചെറമംഗലത്ത് മനക്കല്‍ നാരായണന്‍ നമ്പൂതിരിപ്പാടിന്റെ ,.മുഖ്യ കാര്‍മ്മികത്ത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക. ഇന്ന് വൈകുന്നരം 6 മണിക്ക് ആചാര്യ വരണം, പ്രസാദ പരിഗ്രഹം, ഗണപതി ഹോമം, വാസ്തു ബലി, അത്താഴ പൂജ തുടങ്ങിയ പൂജാ കര്‍മ്മങ്ങള്‍ നടക്കും.
20 ശനിയാഴ്ച രാവിലെ 6 മുതല്‍ ഗണപതി ഹോമം, ബിംബ ശുദ്ധി കലശ പൂജ, കലശാഭിഷേകം, വൈകുന്നേരം 5 മണിക്ക് ഭഗവത് സേവ എന്നിവയും നടക്കും. 21ന് ഞായറാഴ്ച രാവിലെ 6 മണി മുതല്‍ ഉഷപൂജ, പ്രായശ്ചിത്ത ഹോമം, ശാന്തി ഹോമം, ഉച്ച പൂജ തുടങ്ങിയവയും രാവിലെ 10 മണി മുതല്‍ ക്ഷേത്ര കുടുംബ സംഗമവും വൈകുന്നേരം 5 മണി മുതല്‍ ഭഗവത് സേവ, അനുജ്ഞാ പ്രാര്‍ത്ഥന, അത്താഴ പൂജ തുടങ്ങിയവയും നടക്കും.
മെയ് 22ന് പുന:പ്രതിഷ്ഠാ ദിനത്തില്‍ പുലര്‍ച്ചെ 4 മുതല്‍ ഗണപതി ഹോമം, പുന:പ്രതിഷ്ഠാ ക്രിയകള്‍, പ്രസാദ വിതരണം എന്നിവയും ഉണ്ടാകും. പരിപാടിയുടെ വിജയത്തിനായി പ്രവീഷ് കുഴിപ്പള്ളി മുഖ്യ രക്ഷാധികാരിയും അണ്ടിശ്ശേരി ചന്ദ്രശേഖരന്‍ ജനറല്‍ കണ്‍വീനറുമായി വിപുലമായ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



