HIGHLIGHTS : Ration traders hold protest on Kerala Piravi Day

തിരൂരങ്ങാടി:റേഷൻ വ്യാപാരികളുടെ ശമ്പളം വർധിപ്പിക്കുക, മണ്ണെണ്ണ വാതിൽ പടിയായി റേഷൻ കളിൽ എത്തിച്ചു നൽകുക,KTPDS ഓർഡറിൽ കാലാനുസൃതമായ മാറ്റം വരുത്തുക,എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് റേഷൻ വ്യാപാരി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിലെക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു,
സംയുക്ത കൂട്ടായ്മയുടെ ചെയർമാൻ നാസർ വേങ്ങര അധ്യക്ഷത വഹിച്ചു, കൺവീനർ ജയകൃഷ്ണൻ കിഴക്കേടത്ത് ഉദ്ഘാടനവും, ബഷീർ പൂവ്വഞ്ചേരി, മുഖ്യപ്രഭാഷണം നടത്തി,സൈതലവി ഊരകം, ബാവ പടിക്കൽ, ഷൈനി വിശ്വനാഥ്,കോയമു പലത്തിങ്ങൽ, രാജൻ കുഴിക്കാട്ടിൽ, മോഹനൻ കരയിൽ, ഷാഫി കരിമ്പിൽ, അബ്ദുൽസലാം കെ വി, അബ്ദു വെന്നിയൂർ,തുടങ്ങിയവർ സംസാരിച്ചു
ധർണ്ണക്ക് കാദർഹാജിവി പി, സ്വാഗതവും, ഷാഹുൽ പറപ്പൂർ നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ


