HIGHLIGHTS : CPI(M) held a protest march alleging massive corruption in the contract for Tirurangadi municipal projects
തിരൂരങ്ങാടി: നഗരസസഭാ പദ്ധതികളുടെ കരാറിൽ വൻ അഴിമതി നടത്തുന്നുവെന്നാരോപിച്ച് തിരൂരങ്ങാടി നഗരസഭയിലേക്ക് സി പി ഐ എം പ്രതിഷേധ മാർച്ച് നടത്തി.
കഴിഞ്ഞ ദിവസം നടന്ന നഗര സഭ യോഗത്തിൽ വന്ന നാല് അജണ്ടകൾ ചർച്ചക്ക് വന്നപ്പോഴാണ് നഗര സഭയിൽ നടക്കുന്ന ക്രമക്കേട് വ്യക്തമായതെന്നും അക്രഡിറ്റഡ് ഏജൻസിയിൽ നിന്നും നിയമാനുസൃതമായി ലഭിച്ച നിലവിലെ ടെണ്ടർ റദ്ദ് ചെയ്യാനും റിവിഷനിൽ പരസ്യ ടെൻഡർ നൽകാനുമാണ് സെക്രട്ടറിയുടെയും ഇടതുപക്ഷ കൗൺസിലർമാരുടെയും വിയോജിപ്പോടെ യോഗം തീരുമാനമെടുത്തത്. അക്രഡിറ്റഡ് ഏജൻസികളെ ഒഴിവാക്കി മുസ്ലീം ലീഗ് ഭരണസമിതിക്ക് താത്പര്യമുള്ള ഒരു ഏജൻസിക്കാണ് സ്ഥിരമായി ടെണ്ടർ നൽകുന്നതെന്ന വിവരവും ഇതോടെ പുറത്തായെന്നും ഇതോടെയാണ് ശക്തമായ പ്രതിഷേധവുമായി സിപിഐഎം രംഗത്തെത്തിയതെന്നും സി പി ഐ എം പ്രവർത്തകർ പറഞ്ഞു.
ഓഫീസ് കവാടത്തിനു മുന്നിൽ മാർച്ച് പോലീസ് തടഞ്ഞു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സിപിഐഎം തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗം എം പി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം കെ രാമദാസ് മാഷ് അധ്യക്ഷത വഹിച്ചു. കമറുദ്ദീൻ കക്കാട് കൗൺസിലർ സി എം അലി, ഇ പി മനോജ്, കെ ടി ദാസൻ, ടി പി ബാലസുബ്രഹ്മണ്യൻ, എം റഫീഖ്, എ ടി മാജിദ എന്നിവർ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ


