Section

malabari-logo-mobile

റേഷൻ കാർഡ്‌ മസ്‌റ്ററിങ്‌: ആശങ്ക വേണ്ടെന്ന്‌ ഭക്ഷ്യവകുപ്പ്‌

HIGHLIGHTS : Ration card mustering: Food department says no need to worry

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ആദ്യഘട്ടത്തിൽ ബയോമെട്രിക്ക് മസ്റ്ററിങ്‌ നടത്തുന്നത്‌ മഞ്ഞകാർഡ്‌ ഉടമകളുടേതായിരിക്കുമെന്ന്‌ ഭക്ഷ്യവകുപ്പ്‌.  മാർച്ച്‌ 15 മുതൽ 17 വരെ സ്‌പെഷ്യൽ ഡ്രൈവ്‌ഉണ്ടാകും.കേന്ദ്രസർക്കാർ ആവശ്യപ്പെട്ടപ്രകാരമാണ്‌ മസ്‌റ്ററിങ്‌ നടത്തുന്നത്‌.ഇതുസംബന്ധിച്ച്‌ആശങ്കവേണ്ടെന്നും ഭക്ഷ്യവകുപ്പ്‌ അറിയിച്ചു

കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവരുടെ വീടുകളിൽ റേഷൻ ഇൻസ്‌പെക്ടർമാർ നേരിട്ട്‌ എത്തി മസ്‌റ്ററിങ്‌പൂർത്തീകരിക്കും. മാർച്ച്‌ 31 നകം മസ്‌റ്ററിങ്‌ നടത്തണമെന്നാണ്‌ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത്‌. മഞ്ഞ, പിങ്ക്‌കാർഡുകാർക്കാണ്‌ കേന്ദ്രം ഭക്ഷ്യധാന്യം അനുവദിക്കുന്നത്‌.

sameeksha-malabarinews

ഇരുവിഭാഗങ്ങളിലുമായി 41.5 ലക്ഷം കാർഡ്‌ ഉടമകളാണ്‌ കേരളത്തിലുളളത്‌. മസ്റ്ററിങ്‌ നടത്താൻറേഷൻകടകളിൽ എത്തുമ്പോൾ കാർഡ്‌ ഉടമയും മറ്റ്‌ അംഗങ്ങളും എത്തണം. റേഷൻ കാർഡും പോകണം. മസ്‌റ്ററിങ്‌ സൗജന്യമാണ്‌. അതേസമയം  സമയപരിധി നീട്ടുമെന്ന്‌ സൂചനയുണ്ട്‌. മാർച്ച്‌ ആദ്യംപൊതുതെരഞ്ഞെടുപ്പ്‌ വിജ്ഞാപനം പുറപ്പെടുവിച്ചാൽ അതുകഴിഞ്ഞാകും മസ്‌റ്ററിങ്‌ പൂർത്തിയാക്കുക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!