റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ക്യാമ്പ്

HIGHLIGHTS : Ration card mustering camp

careertech

കോഴിക്കോട് സിറ്റി റേഷനിംഗ് ഓഫീസ് (നോര്‍ത്ത്) പരിധിയിലെ മുന്‍ഗണനാ വിഭാഗത്തില്‍ (പിങ്ക്, മഞ്ഞ) ഉള്‍പ്പെട്ടവരുടെ റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ക്യാമ്പ് വിവിധ സ്ഥലങ്ങളില്‍ നിശ്ചിത തിയതികളില്‍ നടക്കും. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ആധാര്‍ ലിങ്ക് ചെയ്ത ഫോണ്‍ എന്നിവ കൊണ്ടു വരേണ്ടതാണെന്ന് സിറ്റി റേഷനിംഗ് ഓഫീസര്‍ (നോര്‍ത്ത്) അറിയിച്ചു. തിയതി, കട, സ്ഥലം, സമയം എന്നിവ ചുവടെ:

16.12.2024: റേഷന്‍ കട 182. കാരന്തൂര്‍ സഹകരണ ബാങ്ക് ബില്‍ഡിംഗ്(എലത്തൂര്‍ ടെലഫോണ്‍ എക്സ് ചേഞ്ച്)- രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെ.

sameeksha-malabarinews

17.12.2024: റേഷന്‍ കട 180. പുതിയാപ്പ- രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെ.

18.12.2024: റേഷന്‍ കട 02. അത്താണിക്കല്‍- രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെ.

19.12.2024: റേഷന്‍ കട 07. കാരപ്പറമ്പ്- രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെ.

20.12.2024: റേഷന്‍ കട 110. മൂഴിക്കല്‍- രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെ.

21.12.2024: റേഷന്‍ കട 13. കണ്ണാടിക്കല്‍ നേതാജി വായനശാലയ്ക്ക് സമീപം- രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!