നിര്‍ത്തിയിട്ട കാര്‍ കുട്ടികള്‍ സ്റ്റാര്‍ട്ടാക്കി;നിയന്ത്രണംവിട്ട കാര്‍ മതിലില്‍ ഇടിച്ചുകയറി

HIGHLIGHTS : Children start parked car; car loses control and crashes into wall

careertech

പാലക്കാട്: ഒറ്റപ്പാലത്ത് നിര്‍ത്തിയിട്ട കാര്‍ കുട്ടികള്‍ സ്റ്റാര്‍ട്ടാക്കിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട് മുന്നോട്ട് നീങ്ങി അപകടം. കാറിലുണ്ടായിരുന്ന കുട്ടികളുമായി കാര്‍ എതിര്‍ ദിശയിലേക്ക് നീങ്ങി മതിലില്‍ ഇടിച്ചുനിന്നും. കാര്‍ നീങ്ങിയ സമയത്ത് തിരക്കേറിയ ഈ റോഡില്‍ ആ സമയത്ത് വാഹനങ്ങള്‍ വരാതിരുന്നത് വന്‍ അപകടം ഒഴിവാക്കുകയായിരുന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഈസ്റ്റ് ഒറ്റപ്പാലത്ത് ഇന്നലെയാണ് അപകടം നടന്നത്.

sameeksha-malabarinews

മുതിര്‍ന്നവര്‍ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി കാറിനടുത്ത് എത്തിനില്‍ക്കുന്ന സമയത്താണ് കാര്‍ മുന്നോട്ട് നീങ്ങിയത്. കാര്‍ ഓടിച്ചിരുന്നയാള്‍ കാറിന് സമീപം മറ്റൊരാളുമായി സംസാരിച്ച് നില്‍ക്കുകയായിരുന്നു. ഇതോടെ ഇയാള്‍ കാറിനൊപ്പം ഓടി കാര്‍ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും റോഡില്‍ വീണുപോവുകയും കാര്‍ മുന്നോട്ട് നീങ്ങി മതിലില്‍ ഇടിച്ചുനില്‍ക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!