കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; ഊർജ്ജ സംരക്ഷണ പ്രതിജ്ഞ

HIGHLIGHTS : Calicut University News; Energy Conservation Pledge

careertech

ഊർജ്ജ സംരക്ഷണ പ്രതിജ്ഞ

കാലിക്കറ്റ് സർവകലാശാലാ ഭരണകാര്യാലയത്തിൽ ജീവനക്കാർക്ക് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ ഊർജ്ജ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.

sameeksha-malabarinews

പി.ജി. ഗ്രാജുവേഷൻ സെറിമണി 2024 (പ്രിയ മാധ്യമ സുഹൃത്തുക്കളെ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു)

കാലിക്കറ്റ് സർവകലാശാലയുടെ കീഴിൽ വിവിധ പി.ജി. കോഴ്‌സുകൾ 2024 വർഷം വിജയകരമായി പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് ഡിസംബർ 16, 17 തീയതികളിൽ ഇ.എം.എസ്. സെമിനാർ കോംപ്ലക്സിൽ നടക്കും. അർഹരായവരുടെ ലിസ്റ്റും അവർക്കുള്ള നിർദ്ദേശങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. വിദ്യാർഥികൾ കോളേജ് / പരീക്ഷാ കേന്ദ്രം സ്ഥിതിചെയ്യുന്ന ജില്ലയുടെ അടിസ്ഥാനത്തിലാണ് ചടങ്ങിന് ഹാജരാകേണ്ടത്. ചടങ്ങിന് ഹാജരാകേണ്ട തീയതി, ജില്ല, രജിസ്ട്രേഷൻ സമയം എന്നിവ ക്രമത്തിൽ :- ( ഡിസംബർ 16 ) മലപ്പുറം – രാവിലെ 9 മുതൽ 10 വരെ, കോഴിക്കോട് / വയനാട് – ഉച്ചക്ക് 1 മുതൽ 2 വരെ. ( ഡിസംബർ 17 ) തൃശ്ശൂർ / പാലക്കാട് – രാവിലെ 9 മുതൽ 10 വരെ, സർവകലാശാലാ പഠനവകുപ്പുകൾ – ഉച്ചക്ക് 1 മുതൽ 2 വരെ.

സൗജന്യ തൊഴിൽ പരിശീലനം 

കാലിക്കറ്റ് സർവകലാശാലാ ലൈഫ് ലോങ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പിന്റെ ആഭിമുഖ്യത്തി‍‍‍ല്‍ ജനുവരി ആറു മുതൽ തുടങ്ങാനുദ്ദേശിക്കുന്ന ‘ഭക്ഷ്യസംസ്കരണം’ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 10 ദിവസത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നൽകും. ലൈഫ് ലോങ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പിൽ വച്ച് നടക്കുന്ന പരിശീലനത്തിന് ആവശ്യമായ സാമഗ്രികളുടെ ചെലവ് അപേക്ഷകർ സ്വയം വഹിക്കേണ്ടതാണ്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. വിലാസം : വകുപ്പ് മേധാവി, ലൈഫ് ലോങ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പ്, കാലിക്കറ്റ് സർവകലാശാലാ, കാലിക്കറ്റ് സർവകലാശാലാ പി. ഒ., മലപ്പുറം : 673 635. ഫോൺ : 9349735902.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ ( CUCSS – റഗുലർ – 2010 സ്‌കീം – 2010, 2011, 2012 പ്രവേശനം ) എം.ബി.എ. ഫുൾ ടൈം ആന്റ് പാർട്ട് ടൈം ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്റ റി പരീക്ഷകൾ ജനുവരി 15-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

നാലാം സെമസ്റ്റർ ( CBCSS – 2022 പ്രവേശനം ) എം.വോക്. സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് വിത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലറ്റിക്സ് ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയഫലം

നാലാം സെമസ്റ്റർ ( 2019 മുതൽ 2022 വരെ പ്രവേശനം ) എം.ബി.എ. ജൂലൈ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!