HIGHLIGHTS : Model Village Foundation Stone Ceremony on the 14th
പരപ്പനങ്ങാടി: പൊതുജന പങ്കാളിത്തത്തോടെ പരപ്പനങ്ങാടിയില്‍ ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ തീരദേശ മോഡല്‍ വില്ലേജിന്റെയും, വിദ്യാര്‍ത്ഥി പങ്കാളിത്തത്തോടെ തുടക്കമിട്ട മോറല്‍ കോളേജിന്റെയും പ്രാഥമിക ചുവടുവെപ് ഈ മാസം പതിനാലിന് പരപ്പനങ്ങാടി ജാസ് ഓഡിറ്റേറിയത്തില്‍ ‘ ശില 24 ‘ എന്ന പേരില്‍ ചേരുന്ന മനുഷ്യ സംഗമത്തില്‍ തുടക്കം കുറിക്കുമെന്ന് സംഘാടകരായ രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മോഡല്‍ വില്ലേജിനായുള്ള ആശയ സമര്‍പ്പണത്തിനായി സംഘടപ്പിക്കുന്ന ‘സ്വരലയം ബഹുസ്വര സംഗമത്തില്‍ പരപ്പനങ്ങാടിയിലെ കലാകാരന്മാര്‍ പ്രായ ഭേദമന്യെ കലാവിഷ്‌ക്കാരങ്ങള്‍ നടത്തുമെന്നും ,
ലൈഫ് പ്ലസ് കരിക്കുലത്തെ ആധാരമാക്കി,വിദ്യഭ്യാസ വിചക്ഷണന്മാരും , നാട്ടിലെ പഴയകാല ജീവിതാനുഭവസ്ഥരുടെ നിരയും , പുതു തലമുറയിലെ നിര്‍മിത ബൗദ്ധിക പ്രതിഭകളും പങ്കെടുക്കുന്ന ജനകീയ ചര്‍ച്ച സംഗമം നടക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഇടപെടലുകളില്ലാത്തതിനാല്‍ നാടിന് ലഭിക്കാതെ പോകുന്ന കോര്‍പ്പറേറ്റ് ഫണ്ടുകളും കേന്ദ്രാവിഷ്‌കൃത സാമ്പത്തിക സഹായ സംരംഭങ്ങളും തരപ്പെടുത്തി തീരദേശ വില്ലേജിനെ സമ്പന്നമാക്കുമെന്നും, ശാക്തീകരിക്കപ്പെട്ട സമൂഹം രാജ്യത്തിന് മാതൃകയാകുമെന്നും നേതാക്കള്‍ പറഞ്ഞു.
രക്ഷിതാക്കളെയും സമൂഹത്തെയും മാനിക്കുന്നവരും വായനാശീലത്തിലേക് തിരിച്ചുവരുന്നവരുമായ യുവ തലമുറയെ പതിനെട്ടു വയസുതികയുന്നതോടെ സാമ്പത്തികവും തൊഴില്‍പരവുമായ സ്വയം പര്യാപ്തത നേടുന്ന സിലബസാണ് മോറല്‍ കോളേജില ലൈഫ് പ്ലസ് കരിക്കുലത്തിന്റെ സവിശേഷതയെന്നും, കൃഷിയെ ജീവിത പാഠമാക്കിയും, വാണിജ്യ സാധ്യതകളില്‍ പുതു ബ്രാന്റുകള്‍ തീര്‍ത്ത് വിപണിയില്‍ സ്വന്തം പേര് അടയാളപെടുത്തുന്ന പുതിയ തലമുറയെ രൂപപെടുത്തുമെന്നും രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത് , സഹഭാരവാഹികളായ, അഹമ്മദ് കുട്ടി പഞ്ചാരയില്‍ , എം. സിദ്ധാര്‍ത്ഥന്‍ , കാട്ടുങ്ങല്‍ മുഹമ്മദ് കുട്ടി ,മാജിക് അധ്യാപകന്‍ അനില്‍ , യു. വി. സുരേന്ദ്രന്‍ , എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ സംബന്ധിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു