Section

malabari-logo-mobile

എലിപ്പനി: മുന്‍കരുതലുകള്‍ എടുക്കണം

HIGHLIGHTS : Rat fever: Precautions should be taken

മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനി പ്രതിരോധത്തിനായി മുന്‍കരുതലുകള്‍ എടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പനി, തലവേദന, ക്ഷീണം, ശക്തമായ ശരീരവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ എലിപ്പനി സംശയിക്കുകയും ഡോക്ടറുടെ അടുത്തെത്തി വിദഗ്ധ ചികിത്സ തേടുകയും ചെയ്യണം.

കൈകാലുകളില്‍ മുറിവുള്ളപ്പോള്‍ വെള്ളക്കെട്ടിലും മലിനമായ മണ്ണിലും ഇറങ്ങാതിരിക്കുകയും ജോലിക്കായി ഇറങ്ങേണ്ടി വന്നാല്‍ മുറിവുകള്‍ വെള്ളം കടക്കാത്തവിധം പൊതിഞ്ഞു സൂക്ഷിക്കുകയും വേണം. കൈയുറകളും കാലുറകളും ധരിക്കുകയും ജോലി ചെയ്യുന്ന കാലയളവില്‍ പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിന്‍ ഗുളിക ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം കഴിക്കുകയും വേണം. സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്സിസൈക്ലിന്‍ ഗുളിക സൗജന്യമായി ലഭിക്കുമെന്ന് ഡി എം ഒ അറിയിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!