Section

malabari-logo-mobile

രാഷ്ട്രപതിക്ക് രാജിക്കത്ത് കൈമാറി രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍

HIGHLIGHTS : The second Narendra Modi government submitted its resignation letter to the President

പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി നരേന്ദ്ര മോദി സര്‍ക്കാര്‍ രാജിവെച്ചു. രാജിക്കത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കൈമാറി. രാജി സ്വീകരിച്ച രാഷ്ട്രപതി, പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുന്നത് വരെ മന്ത്രിസഭ തുടരാന്‍ ആവശ്യപ്പെട്ടു.

മന്ത്രിസഭാ യോഗത്തിന് ശേഷമാണ് രാജിക്കത്ത് നല്‍കാനായി പ്രധാനമന്ത്രി രാഷ്ട്രപതി ഭവനിലെത്തിയത്. തുടര്‍നടപടിയുടെ ഭാഗമായി 2019 മുതല്‍ 2024 വരെയുള്ള പതിനേഴാം ലോക്സഭ പിരിച്ചുവിട്ട് രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിക്കും.

sameeksha-malabarinews

അതേസമയം മൂന്നാം എന്‍.ഡി.എ സര്‍ക്കാര്‍ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. എന്‍.ഡി.എ എം.പിമാരുടെ യോഗം ഏഴാം തീയതി ഡല്‍ഹിയില്‍ ചേരും. തെലുങ്ക് ദേശം പാര്‍ട്ടിയും ജനതാദള്‍ യുനൈറ്റഡും സര്‍ക്കാര്‍ രൂപീകരണത്തിന് ബി.ജെ.പിയെ പിന്തുണക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!