രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള ഫയര്‍ സര്‍വീസ് അവാര്‍ഡ് വള്ളിക്കുന്ന് സ്വദേശിക്ക്

തിരുവനന്തപുരം: ഈ വര്‍ഷത്തെ രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള ഫയര്‍ സര്‍വീസ് അവാര്‍ഡ് വള്ളിക്കുന്ന്
അരിയല്ലൂര്‍ സ്വദേശി മുക്കടക്കാട്ട് രാജേന്ദ്രനാഥിന്. കൊടുങ്ങലൂര്‍ ഫയര്‍ സ്റ്റേഷനിലെ സ്റ്റേഷന്‍ ഓഫീസറാണ്.

2014 ലെ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള അഗ്‌നിരക്ഷ അവാര്‍ഡും രാജേന്ദ്രന് ലഭിച്ചിട്ടുണ്ട്. കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ അക്കാദമി യിലെ ട്രെയിനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അരിയല്ലൂരിലെ കലാ കായിക സാമൂഹിക സംസ്‌കരിക മേഖലകളില്‍ കഴിഞ്ഞ 31 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക സംഘടനയായ സംസ്‌കൃതി വളളിക്കുന്നിന്റെ പ്രസിഡന്റു കൂടിയായ ഇദ്ദേഹം നല്ലൊരു കലാകാരന്‍കൂടിയാണ്.

പരേതനായ മുക്കടക്കാട്ട് വെലായുധന്റെയും അമ്മിണിയുടെയും മകനാണ്. ഭാര്യ സീനാ രാജേന്ദ്രനാഥ്, മകള്‍ ആതിര.

Share news
error: Content is protected !!
Scroll to Top