Section

malabari-logo-mobile

നിലമ്പൂരില്‍ പ്രളയകാഴ്ചകള്‍ കാണാന്‍ ആരും വരേണ്ട!!! പോലീസിന്റെ കര്‍ശനമുന്നറിയിപ്പ്

HIGHLIGHTS : നിലമ്പൂര്‍:  പ്രളയം തകര്‍ത്തെറിഞ്ഞ നിലമ്പൂരിലേക്ക് കാഴ്ചകള്‍ കാണാന്‍ മാത്രമായി വണ്ടിയെടുത്തു വരുന്നവര്‍ക്ക് വിലക്ക്. പ്രളയപ്രദേശങ്ങളിലേക്ക് ഒഴുകിയെ...

നിലമ്പൂര്‍:  പ്രളയം തകര്‍ത്തെറിഞ്ഞ നിലമ്പൂരിലേക്ക് കാഴ്ചകള്‍ കാണാന്‍ മാത്രമായി വണ്ടിയെടുത്തു വരുന്നവര്‍ക്ക് വിലക്ക്. പ്രളയപ്രദേശങ്ങളിലേക്ക് ഒഴുകിയെത്തുന്ന വാഹനങ്ങള്‍ സൃഷ്ടിച്ച ഗതാഗതക്കുരുക്ക് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും, ദുരതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സമായതോടെയാണ് പോലീസ് വെറും കാഴ്ചക്കാരായി വന്ന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നവര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

മഞ്ചേരി-വഴിക്കടവ് റൂട്ടില്‍ മമ്പാട്, നിലമ്പൂര്‍, എടക്കര ചുങ്കത്തറ പട്ടണങ്ങള്‍ എല്ലാം രാവിലെ മുതല്‍ രാത്രി വരെ വാഹനങ്ങളുടെ ആധിക്യം കാരണം ഗതാഗതം തടസ്സപ്പെടുന്ന അവസ്ഥയാണ്. കൂടാതെ ദുരന്തഭൂമിയായി മാറിയ കവളപ്പാറ അടങ്ങിയ പോത്തുകല്ല് പഞ്ചായത്തേലേക്കുള്ള റോഡുകളിലെല്ലാം വലിയ തിരക്കും ഗതാഗതക്കുരുക്കുമാണ് അനുഭവപ്പെടുന്നത്. പലരും വിനോദയാത്രക്ക് പോകുന്ന ലാഘവത്തോടെ ഇവിടേക്കെത്തുകയാണ്.

sameeksha-malabarinews

ഉള്‍മേഖലയിലെ ക്യാമ്പുകളില്‍ നിന്നും അടിയന്തിരമായി ആശുപത്രികളെലെത്തിക്കുന്നതിന് കടന്നുപോകുന്ന ആംബുലന്‍സുകള്‍ പോലും കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണ്.

ഈ മേഖലയിലേക്ക് ദുരിതാശ്വാസപ്രവര്‍ത്തനത്തിനായെത്തുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്കുപോലും ഇവിടേക്കെത്താന്‍ മണിക്കൂറുകള്‍ വേണ്ടിവരുന്നു. ദുരിതാശ്വാസസഹായമായെത്തുന്ന സംസ്ഥാനത്തിന്റൈ വിവിധഭാഗങ്ങളില്‍ നിന്നുള്ള വാഹനങ്ങളടക്കം പലയിടങ്ങളിലും കുടങ്ങിക്കിടക്കുകയാണ്.

അപകടം നടന്നിടത്തേക്ക് ജെസിബിയടക്കമുള്ള രക്ഷാപ്രവര്‍ത്തനത്തിനുള്ള വാഹനങ്ങള്‍ ഇത്തരം കാഴച കാണാനെത്തുന്നവരുടെ വാഹനങ്ങളുടെ ആധിക്യം കാരണം മണിക്കുറുകളോളം കുടുങ്ങിക്കിടന്നു.

ഇതോടെയാണ് പോലീസ് ഇക്കാര്യത്തില്‍ കര്‍ശനമായ നിയന്ത്രണം നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നാളെ മുതല്‍ ഇത്തരം പരിശോധനകള്‍ നടക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!