വേടന് ജാമ്യം

തിരുവനന്തപുരം: പുലിപ്പല്ല്  കേസില്‍ റാപ്പര്‍ വേടന് ജാമ്യം. വനംവകുപ്പിന്റെ വാദങ്ങള്‍ തള്ളി കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. വേടന്‍ തെളിവ് നശിപ്പിക്കുമെന്ന വാദവും കോടതി തള്ളി. അന്വേഷണവുമായി സഹകരിക്കുമെന്ന് വേടന്‍.തനിക്ക് സമ്മാനമായി ലഭിച്ച വസ്തു പുലി പല്ല് എന്ന് അറിയില്ലായിരുന്നു, അറിഞ്ഞിരുന്നെങ്കില്‍ ഉപയോഗിക്കിലായിരുന്നു എന്ന് വേടന്‍ കോടതിയെ അറിയിച്ചു. രാജ്യം വിട്ട് പോകില്ലെന്നും പാസ്സ് പോര്‍ട്ട് സമര്‍പ്പിക്കാന്‍ തയ്യാറാണെന്നും പുലി പല്ലാണെന്ന് വനം വകുപ്പ് പറയുന്നത് അല്ലാതെ ശാസ്ത്രീയമായ തെളിവ് ഒന്നുമില്ല. തൊണ്ടിമുതല്‍ കണ്ടെടുത്തിട്ടുണ്ട്. വനം വകുപ്പ് കസ്റ്റഡിക്കായി അപേക്ഷ നല്‍കിയിട്ടില്ല. അതിനാല്‍ ജാമ്യം നല്‍കണമെന്നും വേടന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു.

അതെസമയം വേടന്റെ ജാമ്യപേക്ഷയെ എതിര്‍ത്ത് വനം വകുപ്പ് രംഗത്തെത്തി. രാജ്യം വിട്ട് പോകാന്‍ സാധ്യതയുണ്ടെന്നും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും വേടന്റെ മാനേജരെ ചോദ്യം ചെയ്യണമെന്നുംപരിപാടികള്‍ നോക്കുന്നത് അവരാണെന്നും. അതുകൊണ്ടുതന്നെ അവരെ ചോദ്യം ചെയ്താല്‍ മാത്രമേ ഉറവിടം അറിയാന്‍ സാധിക്കു വെന്നും വനം വകുപ്പ്. രഞ്ജിത് കുമ്പിടി എന്നയാളാണ് മാല നല്‍കിയത് എന്ന് പറയുന്നു. എന്നാല്‍ ഇയാളെ കണ്ടെത്താനായിട്ടില്ലെന്ന് വനം വകുപ്പ് അറിയിക്കുകയും ചെയ്തു.

പെരുമ്പാവൂര്‍ ജ്യുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top